അർജന്റീന ഗോൾകീപ്പർ അഗസ്റ്റിൻ റോസി അൽ നസ്റിൽ
ലൂക മോഡ്രിച്ചും റാമോസും ചർച്ചയിൽ
ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റത്തോടെ സൗദിയിലേക്ക് ഫുട്ബോൾ താരങ്ങളുടെ വരവാണ് പ്രധാന ചർച്ച. അർജന്റീനയുടെ ഗോൾകീപ്പറായ അഗസ്റ്റിൻ റോസിയാണ് പുതുതായി റിയാദിലെത്തിയത്. മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഇദ്ദേഹം കരാർ അൽ നസ്റുമായി ഒപ്പു വെച്ചു. അർജന്റീനയുടെ പ്രധാന ഗോൾ കീപ്പറായ ഇമിലിയാനോ മാർട്ടിനസ് ഉൾപ്പെടുന്ന അർജന്റീനയുടെ ഗോൾ കീപ്പർ പട്ടികയിലെ പ്രമുഖനാണ് ഇദ്ദേഹം.
ക്രൊയേഷ്യൻ താരവും റയൽ മാഡ്രിഡിലെ മുൻനിരക്കാരനുമായ ലുക മോഡ്രിച്ചുമായും അൽ നസ്ർ ചർച്ച പൂർത്തിയാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. ഓഫർ മോഡ്രിച്ച് നിഷേധിച്ചതായി റിപ്പോട്ടുകൾ വന്നിരുന്നു. എന്നാൽ പ്രമുഖ സൗദി കായിക മാധ്യമമായ അഖ്ബാറിന്റെ സ്പോർട് 24 മോഡ്രിച്ച് കരാർ ഒപ്പു വെച്ചതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരികരണം ഇതുവരെയില്ല. സ്പാനിഷ് പത്രങ്ങളും അനൗദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് സമാന റിപ്പോർട്ട് പുറത്ത് വിട്ടത്. ജൂൺ 30നാണ് ഇദ്ദേഹത്തിന്റെ റയലുമായുള്ള കരാർ അവസാനിക്കുക.
ഫ്രഞ്ച് താരം സെർജിയോ റാമോസും അൽ നസ്റിന്റെ ചർച്ചയിലുണ്ട്. ഇക്കാര്യവും സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 30ന് ഇദ്ദേഹത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. തീരുമാനം എന്താകുമെന്നറിയാൻ കാത്തിരിക്കണം. അർജന്റീനയെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്നത് തുടരുകയാണ് സൗദി അറേബ്യ.
കൂടുതൽ താരങ്ങളിലേക്ക് കണ്ണു വെച്ച് ചർച്ച തുടരുകയാണ് ഫുട്ബോൾ ക്ലബ്ബുകൾ. താരങ്ങളെ വാങ്ങുന്ന വാശിയിൽ മുൻപന്തിയിലാണ് സൗദി ക്ലബ്ബുകൾ. ഓരോരുത്തർക്കും പ്രത്യേകം ആസ്ഥാനങ്ങളും അത്യാധുനിക കായിക സംവിധാനങ്ങളും രാജ്യത്തുണ്ട്. യൂറോപ്യൻ, ലാറ്റിനമേരിക്കൻ ലീഗുകൾക്ക് സമാനമായിരുന്ന ക്രിസ്റ്റ്യാനോയുടെ കഴിഞ്ഞ അൽ നസ്ർ മത്സരം പോലും സംപ്രേഷണം ചെയ്തത്. ഏഷ്യൻ ഫുട്ബോളിനും ഇതിന്റെ ഗുണം ലഭിക്കുമെന്ന് ഉറപ്പാണ്.
Adjust Story Font
16