Quantcast

കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് സൗദിയിൽ രജിസ്റ്റർ ചെയ്യാൻ സംവിധാനമായി

സന്ദർശന വിസയിലുള്ളവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യാം

MediaOne Logo

Web Desk

  • Published:

    14 Dec 2021 4:48 PM GMT

കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് സൗദിയിൽ രജിസ്റ്റർ ചെയ്യാൻ സംവിധാനമായി
X

ഇന്ത്യയിൽ നിന്ന് കോവാക്സിൻ സ്വീകരിച്ചവർക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ സംവിധാനമായി. ഇതോടെ കോവാക്സിൻ സ്വീകരിച്ചവർക്കും തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് തെളിയും. സന്ദർശന വിസയിലുള്ളവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യാം. ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ആസ്ട്ര സെനക്ക അഥവാ കോവിഷീൽഡ് എന്നീ വാക്സിനുകളാണ് സൗദിയുടെ അഗീകൃത പട്ടികയിലുള്ളത്. ഇതിന് പുറമെ സിനോഫാം, സിനോവാക്, കോവാക്സിൻ എന്നിവ സ്വീകരിച്ചവർക്കും സൗദിയിലേക്ക് പ്രവേശനാനുമതിയുണ്ട്. എന്നാൽ കോവാക്സിൻ സ്വീകരിച്ചവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ ഇത് വരെ സാധിച്ചിരുന്നില്ല. ഈ സേവനമാണ് ഇപ്പോൾ ലഭ്യമായി തുടങ്ങിയത്.

കോവാക്സിൻ സർട്ടിഫിക്കറ്റ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്താൽ തവക്കൽനായിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് തെളിയും. സന്ദർശനവിസയിൽ സൗദിയിലെത്തിയവർക്കും അവരുടെ പാസ്പ്പോർട്ട് നമ്പർ, ബോർഡർ നമ്പർ എന്നിവ ഉപയോഗിച്ച് വാക്സിനേഷൻ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനാകും. നിലവിൽ സൗദിയിൽ സന്ദർശന വിസയിലെത്തിയവർ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പായി അബ്ഷർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

TAGS :

Next Story