Quantcast

സൗദി നിക്ഷേപകരെ ആകർഷിക്കുന്നു; സ്വകാര്യ മേഖലയിൽ നിരവധി അവസരങ്ങൾ

അടുത്ത പത്ത് വർഷത്തിനുള്ളിൽ ടൂറിസം മേഖലയിലെ അവസരങ്ങൾ ഇരട്ടിയാകുമെന്നും സൗദി ടൂറിസം മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 May 2024 6:55 PM GMT

സൗദി നിക്ഷേപകരെ ആകർഷിക്കുന്നു; സ്വകാര്യ മേഖലയിൽ നിരവധി അവസരങ്ങൾ
X

ജിദ്ദ: സൗദി അറേബ്യയിലെ മെഗാ പദ്ധതികൾ നിക്ഷേപകരെ ആകർഷിക്കുന്നതായി ടൂറിസം മന്ത്രിഅഹമ്മദ് അൽ ഖത്തീബ്. സ്വകാര്യ മേഖലയിൽ നിക്ഷേപകർക്ക് നിരവധി അവസരങ്ങളുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ടൂറിസം മേഖലയിലെ അവസരങ്ങൾ ഇരട്ടിയാകുമെന്നും മന്ത്രി പറഞ്ഞു.

സൗദി അറേബ്യയിലെ പ്രധാന പദ്ധതികൾ പ്രാദേശിക തലത്തിലും ആഗോളതലത്തിലും ശ്രദ്ധയാകർഷിക്കുന്നതായി മന്ത്രി വ്യക്തമാക്കി. സ്വകാര്യമേഖലയിലെ ഓപ്പറേറ്റർമാർ, ഫിനാൻഷ്യർമാർ, നിക്ഷേപകർ എന്നിവർ അതിയായ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം ഉൾപ്പെടെയുള്ള എല്ലാ മേഖലകളുടേയും വികസനത്തിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രധാനമാണ്. ടൂറിസം മേഖല ഗണ്യമായ വളർച്ചയിലാണിപ്പോൾ. പ്രത്യേകിച്ച് അൽ സൗദ, ദിരിയ, ഖിദ്ദിയ, നിയോം തുടങ്ങിയ പ്രധാന പദ്ധതികളുടെ അഭൂതപൂർവ്വമായ വളർച്ച നിക്ഷേപകരെ ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, അടുത്ത പത്ത് വർഷങ്ങളിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ അവസരങ്ങൾ ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷ. നിക്ഷേപത്തിനുള്ള ഏറ്റവും ആകർഷകമായ മേഖലകളിലൊന്നാണിത്. നിയമ നിർമ്മാണങ്ങളിൽ രാജ്യം വരുത്തിയ സുപ്രധാനമായ മാറ്റങ്ങൾ സ്വകാര്യമേഖലയ്ക്ക് നിരവധി അവസരങ്ങൾ തുറന്നുകൊടുത്തിട്ടുണ്ട്. കൂടാതെ സ്വകാര്യമേഖലയെ സഹായിക്കുന്നതിനായി ആരംഭിച്ച ടൂറിസം വികസന ഫണ്ടും പ്രയോജനപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.


TAGS :

Next Story