Quantcast

പ്രവാചക നിന്ദ; സമസ്ത ഇസ്ലാമിക് സെന്റര്‍ പൈതൃക സംരക്ഷണ സംഗമം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    13 Jun 2022 7:35 AM GMT

പ്രവാചക നിന്ദ; സമസ്ത ഇസ്ലാമിക് സെന്റര്‍   പൈതൃക സംരക്ഷണ സംഗമം സംഘടിപ്പിച്ചു
X

ദമ്മാം സമസ്ത ഇസ്ലാമിക് സെന്റര്‍ പ്രവാചക നിന്ദ വിഷയത്തില്‍ പൈതൃക സംരക്ഷണ സംഗമം സംഘടിപ്പിച്ചു. 'വിനാശമരുത്, വിവേകം നിയക്കട്ടെ ഇന്ത്യയെ' എന്ന പ്രമേയമുയര്‍ത്തി നടത്തിയ പരിപാടി എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചക നിന്ദയിലെ രാഷ്ട്രീയ താല്‍പര്യം വിവേകപൂര്‍വ്വം തിരിച്ചറിയണമെന്ന് തങ്ങള്‍ പറഞ്ഞു.

പ്രവാചക നിന്ദ വിഷയത്തില്‍ പ്രതിഷേധസൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന ന്യൂനപക്ഷ അവകാശ ധ്വംസനങ്ങള്‍ക്കും അപരമതവിരോധ നിലപാടുകള്‍ക്കുമെതിരെയുള്ള വിയോജിപ്പു കൂടി ഉയര്‍ത്തിയാണ് സംഗമം അവസാനിച്ചത്. ഇന്ത്യയുടെ പൈതൃകം പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയില്‍ അധിഷ്ടിതമാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

പ്രവാചകനിന്ദ വിഷയം പ്രവാചകനെ അറിയാനും അറിയിക്കാനുമുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. പ്രവിശ്യയിലെ വിവിധ മേഖകളിലുള്ളവര്‍ സംബന്ധിച്ചു. സവാദ് ഫൈസി വര്‍ക്കല, അശ്രഫ് അശ്രഫി, മജീദ് മാസ്റ്റര്‍, ഇസ്ഹാഖ് കോഡൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story