റിയാദ് അൽ ആലിയ സ്‌കൂളിന് തിളക്കമാർന്ന വിജയം
പന്ത്രണ്ടാം ക്ലാസ്സിൽ 105 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കി
റിയാദ്: സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ റിയാദിലെ അൽ ആലിയ ഇന്റർനാഷ്ണൽ ഇന്ത്യൻ സ്‌കൂൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിൽ 131 കുട്ടികൾ പരീക്ഷ എഴുതിയതിൽ 5 കുട്ടികൾക്ക് 95 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചു.
ഫലക് ഫാത്തിമ 97.6 ശതമാനം മാർക്കോടെ ഒന്നാമതെത്തി. യഥാക്രമം 96.2 ശതമാനം മാർക്കോടെ ആൻ ലിയ ജോസഫ് രണ്ടാം സ്ഥാനത്തും 96 ശതമാനം മാർക്കോടെ ലിയോണ തോമസ് മൂന്നാം സ്ഥാനത്തുമെത്തി. പന്ത്രണ്ടാം ക്ലാസ്സിൽ 105 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കി.
ഇസ്മായിൽ മുഹമ്മദ് ആസിഫ് 94.4 ശതമാനം മാർക്കോടെ ഒന്നാമതെത്തി, നുഹ ഫാത്തിമയും, അഭിനവ് സുധിയും 93.8 ശതമാനത്തോടെ രണ്ടാം സ്ഥാനത്തെത്തി, 92.8 ശതമാനം മാർക്കോടെ ജോസഫ് ജിസ്സോ ആലിയത്ത് മൂന്നാം സ്ഥാനം നേടി. ഈ വർഷവും തിളക്കമാർന്ന വിജയം കൈവരിച്ച കുട്ടികളെയും രക്ഷാകർത്താക്കളെയും സ്‌കൂൾ അധികൃതർ അഭിനന്ദിച്ചു. .
Adjust Story Font
16