പ്രവാസികളെ പരിഗണിക്കാത്ത ബജറ്റ്; നിരാശയോടെ പ്രവാസലോകം
തൊഴിൽ മേഖലയിൽ അരക്ഷിതാവസ്ഥ കാരണം നാട്ടിലേക്ക് മടങ്ങിയവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരാമർശിക്കാതെയായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റവതരണം
പ്രവാസികളെ തീർത്തും അവഗണിച്ചു കൊണ്ട് മറ്റൊരു കേന്ദ്രബജറ്റ്. തൊഴിൽ മേഖലയിൽ അരക്ഷിതാവസ്ഥ കാരണം നാട്ടിലേക്ക് മടങ്ങിയവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരാമർശിക്കാതെയായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റവതരണം.
പ്രവാസികളുടെആവശ്യങ്ങളോട് തീർത്തും മുഖംതിരിഞ്ഞുനിൽക്കുന്ന ഒന്നായി മാറി പുതിയ കേന്ദ്ര ബജറ്റ്. പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ആവശ്യങ്ങളൊന്നുംഇക്കുറിയും പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ബജറ്റിലെവിടെയും പ്രവാസി വിഷയങ്ങൾ പരാമർശിച്ചതേയില്ല.
കോവിഡ് കാലത്ത്ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവരുടെ പുനരധിവാസം, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര തുക, തൊഴിൽ നഷ്ടമായവരുടെ കർമശേഷി നാടിനായി ഉപയോഗപ്പെടുത്തുക,സാധാരണ പ്രവാസികൾക്കായി ക്ഷേമ പദ്ധതികൾ, സമഗ്ര പ്രവാസി നിക്ഷേപ പദ്ധതികൾ തുടങ്ങിയ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. രാജ്യത്തിന്‍റെ ഏറ്റവും വലിയ വരുമാന ശ്രോതസ്എന്ന പരിഗണന പോലും ബജറ്റിൽ ലഭിച്ചില്ലെന്നാണ് പ്രവാസലോകത്തിന്റെ കുറ്റപ്പെടുത്തൽ. നാട്ടിൽ 120 ദിവസത്തിൽ കൂടുതൽ തങ്ങുന്നവരുടെ എൻ.ആർ.ഐ സ്റ്റാറ്റസ്പദവി നഷ്ടപ്പെടുമെന്ന നിർദേശം 2020ലെ ബജറ്റിലുണ്ടായിരുന്നു.
ഇത്മൂലം നാട്ടിൽ തങ്ങുന്ന പ്രവാസികൾക്ക്അധിക നികുതി അടക്കേണ്ട അവസ്ഥ വന്നിരുന്നു. ഏറെ പ്രതിഷേധങ്ങളുടെ ഫലമായി കഴിഞ്ഞ വർഷം ഇതിന്താൽക്കാലിക ഇളവ്അനുവദിച്ചു. മു'ൻ നിർദേശം പൂർണമായും ഈ ബജറ്റിലൂടെ ഉപേക്ഷിക്കും എന്നായിരുന്നു കരുതിയതെങ്കിലും അതുണ്ടായില്ല.. ഇ-പാസ്പോർട്ട് വ്യാപിപ്പിക്കുമെന്നത് മാത്രമാണ്പ്രവാസികളുമായി ബന്ധമുള്ള പരോക്ഷ പരാമർശം. പ്രവാസികളുടെ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് കേന്ദ്രപ്രവാസി കമീഷൻ നടപ്പാക്കണമെന്ന ആവശ്യത്തിനും ബജറ്റിൽ പരിഗണന ലഭിച്ചില്ല. കേന്ദ്രസർക്കാരിന്‍റെ പല ക്ഷേമ പദ്ധതികളിലും പ്രവാസികൾക്ക് അംഗമാകാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഇതുമറികടക്കാൻ നടപടി വേണമെന്ന ആവശ്യവും ബജറ്റ് തള്ളുകയായിരുന്നു
Adjust Story Font
16