Quantcast

കേരളത്തിൽ ജാതി സെൻസസ് അനിവാര്യമെന്ന് പ്രവാസി വെൽഫെയർ അൽഖോബാർ

MediaOne Logo

Web Desk

  • Published:

    1 Jan 2024 9:56 AM GMT

കേരളത്തിൽ ജാതി സെൻസസ് അനിവാര്യമെന്ന് പ്രവാസി വെൽഫെയർ അൽഖോബാർ
X

രാജ്യത്തെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിൽ പ്രാതിനിധ്യം വഹിക്കുന്നു എന്ന് തിരിച്ചറിയാൻ ജാതി സെൻസസ് അനിവാര്യമാണെന്നും കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും പ്രവാസി വെൽഫെയർ അൽഖോബാർ ഐക്യദാർഢ്യ സംഗമം ആവശ്യപ്പെട്ടു.

ജാതി സെൻസസ് നടപ്പാക്കുക, എയ്ഡഡ് മേഖലയിൽ സംവരണം ബാധകമാക്കി നിയമനം പി.എസ്.സി ക്ക് വിടുക, കേന്ദ്ര- സംസ്ഥാന സർവീസുകളിൽ എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി കേരളത്തിൽ നടത്തുന്ന സമര പരിപാടികൾക്ക് സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പരിപാടിയിൽ ഖോബാർ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.എം സാബിഖ് അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം ആശംസ നേർന്നു. റീജ്യണൽ കമ്മിറ്റി അംഗങ്ങളായ സഫ്‌വാൻ പാണക്കാട്, നജ്മുസമാൻ എന്നിവർ വിഷയാവതരണം നടത്തി.

ബീഹാർ, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ജാതി സർവ്വേ നടത്തുകയും ബീഹാർ വിവരങ്ങൾ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ മുന്നണി അതിന്റെ പ്രധാന വാഗ്ദാനമായി ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്.

എന്നാൽ കേരള സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഈ നയം തിരുത്തണമെന്ന് വിഷയവതാരകർ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഷജീർ തൂണേരി സ്വാഗതവും വൈസ് പ്രസിഡണ്ട് ഫൗസിയ അനീസ് നന്ദിയും രേഖപ്പെടുത്തി.

TAGS :

Next Story