Quantcast

ബേപ്പൂർ മണ്ഡലം സിഎച് സെന്റർ പെർഫ്യൂം ചലഞ്ചിന് ജുബൈലിൽ തുടക്കം കുറിച്ചു

MediaOne Logo

Web Desk

  • Published:

    30 Dec 2023 8:27 AM GMT

ബേപ്പൂർ മണ്ഡലം സിഎച് സെന്റർ പെർഫ്യൂം ചലഞ്ചിന് ജുബൈലിൽ തുടക്കം കുറിച്ചു
X

ഗ്ലോബൽ കെഎംസിസി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ ഫറോക്കിൽ നിർമിക്കുന്ന സിഎച്ച് സെന്ററിനായുള്ള പെർഫ്യൂം ചലഞ്ചിന്റെ ജുബൈൽ തല ഉദ്ഘാടനം, ബേപ്പൂർ മണ്ഡലം സീനിയർ നേതാവും, ഹോസ്പിറ്റൽ ഏരിയ ട്രഷററുമായ മജീദ് കോട്ടലത്ത്, ജുബൈൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് ശരീഫ് ആലുവക്ക് കൈമാറി നിർവഹിച്ചു.

വെള്ളിയാഴ്ച ജുബൈൽ സെൻട്രൽ കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ സിഎച് സെന്റർ നിർമ്മാണപ്രവർത്തനത്തെ കുറിച്ച്, സൗദി കെഎംസിസി കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിക്ക് പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി.

സെൻട്രൽ, യൂണിറ്റ്, മണ്ഡല തല കമ്മിറ്റി ഭാരവാഹികളും പ്രവർത്തരും ചടങ്ങിൽ പങ്കെടുത്തു. ഖിറാഅത്തോടെ തുടങ്ങിയ ചടങ്ങിന് മജീദ് കോട്ടലത്ത്‌ സ്വഗതം പറഞ്ഞു. ഫൈസൽ പികെ അധ്യക്ഷത വഹിച്ചു.

ബഷീർ വെട്ടുപാറ (നാഷണൽ കമ്മിറ്റി സെക്രട്ടറി യേറ്റ് അംഗം), സലാം ആലപ്പുഴ ഇപി(ജോയിന്റ് സെക്രട്ടറി ), സൈതലവി പരപ്പനങ്ങാടി ( ജോയിന്റ സെക്രട്ടറി ), ഷംസുദ്ദീൻ പള്ളിയാളി, (ജനറൽ സെക്രട്ടറി- ജുബൈൽ സെൻട്രൽ കമ്മിറ്റി), ശരീഫ് ആലുവ( ആക്ടിങ് പ്രസിഡന്റ്‌ ജുബൈൽ സെൻട്ര ൽ കമ്മിറ്റി ), ഷിബു കവലയിൽ(എറണാകുളം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി), ഹമീദ് ആലു (ഹോസ്പിറ്റൽ ഏരിയകമ്മിറ്റി പ്രസിഡന്റ്),‌ ശാമിൽ ആനിക്കാട്ടിൽ (ഹോസ്പിറ്റൽ ഏരിയ), റഫീഖ് (പോർട്ട്‌ ഏരിയ) എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.

ബേപ്പൂർ മണ്ഡലം നേതാക്കളായ നാസർ ചാലിയം (കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി), സികെ ഷഫീർ (ഓർഗ. സെക്രട്ടറി) എന്നിവരോടൊപ്പം ജുബൈൽ തല പ്രവർത്തകരായ ഫാസിൽ കരുവൻതിരുത്തി, ശിഹാബ് രാമനാട്ടുകര, മുഹമ്മദ് ഷാഫി, നഈം, ഹൈദ്രോസ്, കബീർ, അബ്ദുൽ ഹമീദ്, ബഷീർ,നൗഷാദ് എന്നിവരും ഈ യോഗത്തിൽ പങ്കെടുത്തു.

ബേപ്പൂർ മണ്ഡലം സിഎച്ച് സെന്റർ എന്ന പദ്ധതിയുടെ ആശയങ്ങൾ പ്രവിശ്യയിലെ പ്രവർത്തകരിലേക്ക് എത്തിക്കാനും, പെർഫ്യൂം ചലഞ്ചിന് വിവിധ ജുബൈൽ ഏരിയ സെൻട്രൽ തല കമ്മിറ്റികളുടെ പിന്തുണ ഉറപ്പാക്കുന്നതിനും പരിപാടിക്ക് സാധിച്ചു. പിന്തുണ രേഖപ്പെടുത്തിയ ജുബൈൽ തല നേതാക്കൾക്കും പ്രവർത്തകർക്കും ബേപ്പൂർ മണ്ഡലത്തിന്റെ നന്ദിയും കടപ്പാടും, ആബിദ് പാറക്കൽ അറിയിച്ചു.

TAGS :

Next Story