മലർവാടി അൽഖോബാർ ഘടകവും ലുലു ഹൈപ്പർമാർക്കറ്റും ചേർന്ന് ചിൽഡ്രൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു | Children's Fest organized by Malarvadi Alkhobar unit and Lulu Hypermarket

മലർവാടി അൽഖോബാർ ഘടകവും ലുലു ഹൈപ്പർമാർക്കറ്റും ചേർന്ന് ചിൽഡ്രൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു

മീഡിയാവൺ ലിറ്റിൽ സ്‌കോളർ രജിസ്ട്രേഷൻ കാമ്പയിനും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    24 Nov 2023 6:41 PM

Published:

24 Nov 2023 6:30 PM

മലർവാടി അൽഖോബാർ ഘടകവും ലുലു ഹൈപ്പർമാർക്കറ്റും ചേർന്ന് ചിൽഡ്രൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു
X

ദമ്മാം: സൗദി അൽഖോബാർ മലർവാടി ഘടകവും ലുലു ഹൈപ്പർമാർക്കറ്റും ചേർന്ന് ചിൽഡ്രൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ഒരുക്കിയ മൽസരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. മീഡിയാവൺ ലിറ്റിൽ സ്‌കോളർ രജിസ്ട്രേഷൻ കാമ്പയിനും സംഘടിപ്പിച്ചു.

അൽഖോബാർ ലുലു ഹൈപ്പർമാർക്കറ്റിന്റെ പതിനാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മൽസരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. കിഡ്സ് വിഭാഗത്തിൽ നടത്തിയ കളറിംഗ് മൽസരത്തിൽ ആയിഷ ഇല്യാസ് ഒന്നാം സ്ഥാനത്തിനർഹയായി. സബ് ജൂനിയർ വിഭാഗത്തിലെ പെൻസിൽ ഡ്രോയിംഗ് മൽരത്തിൽ ആകിഫി മിർഷാദ്, അൻഫാസ്, സമീഹ ഇസ്സത് എന്നിവർ ഒന്നും, രണ്ടും മൂന്നും സ്ഥാനത്തിനർഹരായി.

ജൂനിയർ വിഭാഗത്തിലെ മൽസരത്തിൽ മൻഹ മറിയം, സയ്യിദ് ഖലീൽ, എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിനർഹരായി. സീനിയർ വിഭാഗത്തിൽ സൈബ ഫാത്തിമ, ബിലാൽ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ലുലു അൽഖോബാർ ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി സമ്മാനങ്ങൾ വിതരണം ചെയ്തു. മീഡിയാവൺ ലിറ്റിൽ സ്‌കോളർ രജിസ്ട്രേഷൻ പ്രചരണവും സംഘടിപ്പിച്ചു. ലുലു ജനറൽ മാനേജർ ശ്യാം ഗോപാൽ, മലർവാടി പ്രവിശ്യ കോഡിനേറ്റർ സിറാജുദ്ദീൻ അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

TAGS :

Next Story