ചൈനീസ് ഫുഡ് ഡെലിവറി കമ്പനിയായ 'കീറ്റ' സൗദിയിൽ സർവീസ് തുടങ്ങി
അറബ് രാജ്യത്തിന് പുറത്ത് നിന്നും സൗദിയിലേക്കെത്തുന്ന ആദ്യത്തെ ഡെലിവറി കമ്പനിയാണ് കീറ്റ
റിയാദ്: ചൈനീസ് ഡെലിവറി കമ്പനിയായ 'കീറ്റ' നാളെ മുതൽ സൗദിയിൽ പ്രവർത്തനമാരംഭിക്കും. അറബ് രാജ്യത്തിന് പുറത്ത് നിന്നും സൗദിയിലേക്കെത്തുന്ന ആദ്യത്തെ ഡെലിവറി കമ്പനിയാണ് കീറ്റ. 100 കോടി റിയാൽ അഥവാ 2200 കോടിയിലേറെ രൂപയുടെ നിക്ഷേപത്തോടെയാണ് കീറ്റയുടെ വരവ്. ഇതോടെ ഭക്ഷ്യ വിതരണ മേഖലയിൽ മത്സരവും ഓഫറുകളും വർധിക്കും. ഈ രംഗത്ത് നിക്ഷേപം വർധിക്കുന്നതായും വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം 20 കോടി ഓർഡറുകളാണ് ഓൺലൈൻ ഡെലിവറി മേഖലയിൽ നിന്നെത്തിയത്. റിയാദ് നഗരം ഇക്കാര്യത്തിൽ ഒന്നാമതും ജിദ്ദ രണ്ടാമതുമാണ്. ഡെലിവറി മേഖലയിലെ പുതിയ നിയമങ്ങൾ ഈ വർഷം ഏപ്രിൽ രണ്ടിന് പ്രാബല്യത്തിൽ വന്നിരുന്നു. ഇതു പ്രകാരം, ഡെലിവറി ആപ്പുകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ, ലൈസൻസുള്ള ഗതാഗത കമ്പനികളിൽ നിയമിച്ചിരിക്കണം.
Next Story
Adjust Story Font
16