Quantcast

സൗദിയിലെ കാലാവസ്ഥാ വ്യതിയാനം: പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ നിർദേശം

പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ, ആരോഗ്യ മേഖല ജീവനക്കാർ, ദീർഘകാലമായി ആസ്പിരിൻ ചികിത്സയിൽ കഴിയുന്നവരും വാക്സിൻ സ്വീകരിക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

MediaOne Logo

Web Desk

  • Updated:

    2022-10-18 19:28:12.0

Published:

18 Oct 2022 4:44 PM GMT

സൗദിയിലെ കാലാവസ്ഥാ വ്യതിയാനം: പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ നിർദേശം
X

ദമ്മാം: സൗദിയിൽ കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടാകുന്ന പകർച്ച വ്യാധികൾക്കെതിരെ മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രാജ്യം ശൈത്യത്തിലേക്ക് നിങ്ങുന്നതോടെ ഉണ്ടായേക്കാവുന്ന സാംക്രമിക രോഗങ്ങൾക്കെതിരെ വാക്സിനേഷൻ ഉൾപ്പെടെയുള്ള മുൻകരുതൽ സ്വീകരിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. പകർച്ച വ്യാധികളെ തുടർന്നുണ്ടാകുന്ന അണുബാധയുടെ സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഇൻഫ്ളുവൻസാ വാക്സിനുകൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിട്ടുമാറാത്ത അസുഖബാധിതർ, പൊണ്ണത്തടിയൻമാർ, ആറു മാസം മുതൽ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികൾ, അറുപത്തിയഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നീ വിഭാഗങ്ങൾക്കാണ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ നിർദേശം നൽകിയത്. പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ, ആരോഗ്യ മേഖല ജീവനക്കാർ, ദീർഘകാലമായി ആസ്പിരിൻ ചികിത്സയിൽ കഴിയുന്നവരും വാക്സിൻ സ്വീകരിക്കുന്നത് ഫലപ്രദമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.


TAGS :

Next Story