ബില്ലിംഗ് ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിക്കൽ; 15ാം ഘട്ടം പ്രഖ്യാപിച്ച് സൗദി ടാക്സ് അതോറിറ്റി
നാല് മില്യൺ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ബാധകം
ദമ്മാം: സൗദിയിൽ ഇലക്ട്രോണിക് വാണിജ്യ ബില്ലുകൾ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ ഇ-ബില്ലിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്നതിന്റെ 15ാം ഘട്ടം പ്രഖ്യാപിച്ചു. 2022- 2023 വർഷത്തിൽ നാല് ദശലക്ഷം നികുതി വരുമാനം രേഖപ്പെടുത്തിയ സ്ഥാപനങ്ങൾക്കാണ് ഈ ഘട്ടത്തിൽ നിബന്ധന ബാധകമാകുക. ആദ്യ ഘട്ടങ്ങളുടെ പൂർത്തീകരണം നടന്നു വരികയാണ്.
നടപടി പ്രാബല്യത്തിൽ വരുന്നതിന് ആറ് മാസം മുമ്പ് തന്നെ സ്ഥാപനങ്ങളെ അറിയിക്കുമെന്ന അതോറിറ്റി ചട്ടങ്ങളുടെ ഭാഗമാണ് പ്രഖ്യാപനം. 2025 മാർച്ച് ഒന്ന് മുതലാണ് പുതിയ ഘട്ടത്തിന് തുടക്കമാകുക. പട്ടികയിലുൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് പദ്ധതി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള സാവകാശമാണ് ഇനിയുള്ള ആറുമാസക്കാലം. 2021 ഡിസംബർ 4ന് തുടക്കം കുറിച്ച പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ ഇതോടെ പൂർത്തിയാവുകയാണ്.
Next Story
Adjust Story Font
16