സൗദിയിൽ കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഇനി ഇംഗ്ലീഷിലും
സേവനം തീർത്തും സൗജന്യമായിരിക്കുമെന്ന് വാണിജ്യ മന്ത്രാലയം
സൗദി അറേബ്യയിൽ കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഇനി ഇംഗ്ലീഷിലും ലഭ്യമാകും. സൗദി ബിസിനസ് സെന്റർ പ്ലാറ്റ്ഫോം വഴി വിവർത്തനം ചെയ്ത സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് വാണിജ്യ മന്ത്രാലയമാണ് അറിയിച്ചത്. കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ അഥവാ സി.ആർ എന്ന പേരിലറിയപ്പെടുന്ന രേഖയാണ് ഇനി മുതൽ ഉടൻ ഇംഗ്ലീഷിലും ലഭ്യമാകുക.
അറബിയിലുള്ള സർട്ടിഫിക്കറ്റുകൾ അനുവദിക്കുമ്പോൾ തന്നെ ഇംഗ്ലീഷിലേക്കുള്ള വിവർത്തന കോപ്പിയും ലഭ്യമാകും. സേവനം തീർത്തും സൗജന്യമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തെ ഇതിന് നൂറ് റിയാൽ പ്രത്യേക ഫീസ് ഈടാക്കിയിരുന്നു. വിവിധ മന്ത്രാലയങ്ങളുടെ വ്യത്യസ്ത സേവനങ്ങൾ നിലവിൽ സൗദി ബിസിനസ് സെന്റർ ശാഖകൾ വഴിയാണ് ലഭ്യമാകുന്നത്.
Commercial registration certificates in Saudi Arabia are now in English
Next Story
Adjust Story Font
16