വിമാനം വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം; നിർണായക നീക്കവുമായി സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ
കൂടുതൽ വൈകിയാൽ യാത്ര താമസ സൗകര്യങ്ങളും ആവശ്യപ്പെടാം
ദമ്മാം: വിമാനം വൈകുന്നത് വഴി യാത്രക്കാർക്ക് ലഭിക്കേണ്ട അവകാശങ്ങൾ കൃത്യമായി ഉണർത്തി സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. നിശ്ചയിച്ച സമയത്തിൽ നിന്നും വൈകി പുറപ്പെടുന്ന വിമാന കമ്പനികളോട് ആദ്യ മണിക്കൂറുകളിൽ തന്നെ യാത്രക്കാർക്ക് ആവശ്യങ്ങൾ ഉന്നയിക്കാമെന്നും ഗാക്ക വ്യക്തമാക്കി.
വിമാനം നിശ്ചയിച്ച സമയത്തിൽ നിന്നും വൈകുന്നത് വഴി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ബോധവൽക്കരണം. ഇതിനായി യാത്രക്കാർക്ക് സ്വീകരിക്കാവുന്ന നടപടികൾ ഘട്ടം ഘട്ടമായി വിവരിക്കുകയാണ് സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ടേക്ക് ഓഫ് നേരത്തെ നിശ്ചയിച്ചതിലും ഒരു മണിക്കൂറിലധികം വൈകിയാൽ യാത്രക്കാർക്ക് പാനിയങ്ങളും റീഫ്രഷ്മെന്റുകളും വിമാന കമ്പനി അതികൃതരോട് ആവശ്യപ്പെടാമെന്ന് ഗാക്ക അറിയിച്ചു.
വൈകുന്നത് മൂന്ന് മണിക്കൂർ വരെ നീണ്ടാൽ സമയത്തിനനുയോജ്യമായ ഭക്ഷണണമോ അല്ലെങ്കിൽ മതിയായ പണമോ കമ്പനിയോട് ആവശ്യപ്പടാം. ടേക്ക് ഓഫ് ആറു മണിക്കൂറോ അതിൽ കൂടുതലോ വൈകുകയാണെങ്കിൽ ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ച് വിമാനത്താവളത്തിലേക്കുമുള്ള യാത്രാ ചിലവുകളും വിമാന കമ്പനികളോട് യാത്രക്കാർക്ക് ആവശ്യപ്പെടാവുന്നതാണെന്ന് ഗാക്ക വ്യക്തമാക്കി. അവകാശങ്ങൾ അംഗീകരിക്കാത്ത കമ്പനികൾക്കെതിരെ ഗാക്കയെ സമീപിക്കാവുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.
Adjust Story Font
16