മദീനയിൽ വിശ്വാസികളുടെ തിരക്ക്; ആദ്യ 10 ദിവസത്തിൽ ഒരു കോടി വിശ്വാസികളെത്തി
ആരാധനക്കെത്തുന്നവർക്കും, സന്ദർശകർക്കും കർമങ്ങൾ സുഗമമായി ചെയ്യാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. മസ്ജിദിന് അകവും മുറ്റങ്ങളും അണുവിമുക്തമാക്കുന്ന പ്രക്രിയയും മുടങ്ങാതെ നടക്കുന്നുണ്ട്.
റിയാദ്: റമദാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ ഒരു കോടിയിലധികം വിശ്വാസികൾ മദീനയിലെ പ്രവാചകൻ്റെ പള്ളി സന്ദർശിച്ചു. വിശ്വാസികൾക്ക് കർമ്മങ്ങൾ ചെയ്യാൻ മികച്ച സൌകര്യങ്ങളാണ് ഇരു ഹറമുകളിലും ഒരുക്കിയിട്ടുള്ളത്. റമദാനിലെ ശേഷിക്കുന്ന ദിവസങ്ങളിൽ ഇരുഹറമുകളിലും തിരക്ക് വർധിക്കും.
റമദാനിലെ ആദ്യ 10 ദിവസങ്ങൾ പിന്നിട്ടപ്പോൾ, ഒരു കോടിയിലധികം വിശ്വാസികൾ മദീനയിലെ പ്രവാചകന്‍റെ പള്ളി സന്ദർശിച്ചതായി മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. ആരാധനക്കെത്തുന്നവർക്കും, സന്ദർശകർക്കും കർമങ്ങൾ സുഗമമായി ചെയ്യാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. മസ്ജിദിന് അകവും മുറ്റങ്ങളും അണുവിമുക്തമാക്കുന്ന പ്രക്രിയയും മുടങ്ങാതെ നടക്കുന്നുണ്ട്.
ലക്ഷകണക്കിന് വിശ്വാസികളാണ് ഇരു ഹറമുകളിലും ദിവസവും എത്തുന്നത്. ഉംറ കർമത്തിനും മദീനയിലെ റൌദയിൽ നമസ്കരിക്കുന്നതിനും മാത്രമേ പെർമിറ്റ് നിർബന്ധമാക്കിയിട്ടുള്ള. ലോക മുസ്‌ലിംകൾക്ക് ഉംറയുമായി ബന്ധപ്പെട്ട കർമങ്ങളും രണ്ട് വിശുദ്ധ മസ്ജിദുകളിലെ നമസ്‌കാരവും നിർവഹിക്കാൻ മികച്ച സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് സൗദി ഭരണ നേതൃത്വത്തിന് ഇരുഹറം കാര്യാലയം മേധാവിനന്ദി പറഞ്ഞു.
Adjust Story Font
16