ബില്ലിംഗ് ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിക്കല്‍; മൂന്നാംഘട്ട നടപടികള്‍ക്ക് തുടക്കം കുറിച്ച് അതോറിറ്റി
2023 ഒക്ടോബര്‍ 1 മുതല്‍ പദ്ധതി പ്രാബല്യത്തിലാകും
ദമ്മാം: സൗദിയില്‍ ഇലക്ട്രോണിക് ഇന്‍വോയ്‌സുകള്‍ ടാക്‌സ് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നടപടികളുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. 2021 -22 വര്‍ഷത്തില്‍ 250 മില്യണിലധികം നികുതി രേഖപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക. നടപടി പ്രാബല്യത്തില്‍ വരുന്നതിന് ആറ് മാസം മുമ്പ് തന്നെ സ്ഥാപനങ്ങളെ അറിയിക്കുമെന്ന അതോറിറ്റി ചട്ടങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു.
ഒക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തിലാകുക. ഇതിന് മുന്പായി നടപടികള്‍ പൂർത്തീകരിച്ചിരിക്കണം. 2021 ഡിസംബര്‍ 4ന് തുടക്കം കുറിച്ച പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ ഇതോടെ പൂര്‍ത്തിയാകും. 500 മില്യണ്‍ വരെ വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങളുടെ ബന്ധിപ്പിക്കല്‍ നടപടികള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. ജൂലൈ ഒന്ന് മുതലാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് നയം ബാധകമാകുക. .
Adjust Story Font
16