Quantcast

കോവിഡ്:ഡെല്‍റ്റ വകഭേദത്തെ കുറിച്ച് സൗദിയിലും മുന്നറിയിപ്പ്

വാക്സിനേഷന്‍ സ്വീകരിക്കുക, പ്രതിരോധ നടപടികള്‍ പാലിക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, സാമൂഹിക ഒത്തുചേരലുകള്‍ മാറ്റിവെക്കുക തുടങ്ങിയവയിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂ.

MediaOne Logo

Web Desk

  • Published:

    6 Aug 2021 5:04 PM GMT

കോവിഡ്:ഡെല്‍റ്റ വകഭേദത്തെ കുറിച്ച് സൗദിയിലും മുന്നറിയിപ്പ്
X

കൊറോണയുടെ ഡെല്‍റ്റവകഭേദത്തെ കുറിച്ച് സൗദിയിലും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ വ്യാപനം രൂക്ഷമായാല്‍ മരണസാധ്യതയും ഗുരുതരാവസ്ഥയും വന്‍ തോതില്‍ വര്‍ധിക്കും. മുഴുവന്‍ ആളുകളും വേഗത്തില്‍ രണ്ട് ഡോസ് കുത്തിവെപ്പുകളുമെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകളില്‍ ഏറ്റവും അപകടകാരിയാണ് ഡെല്‍റ്റ. ലോകത്ത് 135 രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഡെല്‍റ്റയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയുള്‍പ്പെടെയുള്ള മിഡിലീസ്റ്റ് രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപിച്ചാല്‍ ആരോഗ്യ സംവിധാനങ്ങളില്‍ വന്‍ അപകടങ്ങളുണ്ടാക്കുമെന്ന്, ലോകാരോഗ്യ സംഘടനയുടെ മിഡിലീസ്റ്റ് റിജ്യണല്‍ ഡയരക്ടര്‍ അഹമ്മദ് അല്‍ മന്ദാരി പറഞ്ഞു. വളരെ വേഗത്തിലാണ് ഇതിന്റെ വ്യാപനം നടക്കുന്നത്. ഡെല്‍റ്റയുടെ ഒറിജിനല്‍ വൈറസ് ശരീരത്തില്‍ പ്രവേശിച്ചവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുവാനുള്ള സാധ്യത 287 ശതമാനംവരെയാണ്. കൂടാതെ മരണ സാധ്യത 137 ശതമാനം വരെ വര്‍ധിക്കും.

വാക്സിനേഷന്‍ സ്വീകരിക്കുക, പ്രതിരോധ നടപടികള്‍ പാലിക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, സാമൂഹിക ഒത്തുചേരലുകള്‍ മാറ്റിവെക്കുക തുടങ്ങിയവയിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂ. സൗദി ജനസംഖ്യയുടെ 25 ശതമാനം പേരും ഇതിനോടകം തന്നെ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചു. ഡെല്‍റ്റ പോലുള്ള വകഭേദങ്ങളെ പ്രതിരോധിക്കാന്‍ രണ്ട് ഡോസും സ്വീകരിക്കുന്നതിലൂടെ മാത്രമേ സാധ്യമാകു എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളില്‍ 61 ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. മുഴുവന്‍ ആളുകളും വാക്സിന്റെ രണ്ട് ഡോസുകളും വേഗത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story