ദമ്മാം ഇന്ത്യൻ സ്‌കൂൾ സമ്പൂർണ്ണമായും കോ എജുക്കേഷൻ സംവിധാനത്തിലേക്ക്

ദമ്മാം: ദമ്മാം ഇന്ത്യൻ സ്‌കൂൾ സമ്പൂർണ്ണമായും കോ എജുക്കേഷൻ സംവിധാനത്തിലേക്ക് മാറുന്നു. എഴ് മുതൽ മുകളിലോട്ടുള്ള ക്ലാസുകളിലാണ് ഘട്ടം ഘട്ടമായി സംവിധാനം നടപ്പിലാക്കുന്നത്. ഏഴ്, എട്ട് ക്ലാസുകളിൽ ഈ വർഷം തന്നെ സംവിധാനം നിലവിൽ വരും. പുതിയ അധ്യയന വർഷം മുതൽ ക്ലാസുകൾ മിക്‌സഡ് സംവിധാനത്തിലേക്ക് മാറുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു. അടുത്ത വർഷം ഒൻപത് പത്ത് ക്ലാസുകളിലും, തൊട്ടടുത്ത വർഷം പതിനൊന്ന് പന്ത്രണ്ട് ക്ലാസുകളിൽ കൂടി സംവിധാനം നിലവിൽ വരുന്നതോടെ സ്‌കൂൾ സമ്പൂർണ്ണമായും പുതിയ രീതിയിലേക്ക് മാറും. കഴിഞ്ഞ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രക്ഷിതാക്കളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മുതിർന്ന വിദ്യാർഥികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഏർപ്പെടുത്താതെ ധൃതിപ്പെട്ട് നിയമം നടപ്പിലാക്കുന്നു എന്നതായിരുന്നു അന്നത്തെ എതിർപ്പിന് പ്രധാനം കാരണം.
Adjust Story Font
16

