ദമ്മാം മാഡ്രിഡ് സോക്കര്‍ ഫെസ്റ്റിന് തുടക്കമായി
ദമ്മാം മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ്ബ് ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. റോസ് ഗാര്‍ഡനുമായി സഹകരിച്ചു നടത്തുന്ന ഫെസ്റ്റില്‍ ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് കീഴിലുള്ള ടീമുകള്‍ മാറ്റുരക്കും.
ദമ്മാമിലെ ഖോബ്ര പാര്‍ക്കിലെ വിന്നേഴ്‌സ് ഹദഫ് സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. റോസ്ഗാര്‍ഡന്‍ റസ്റ്റോറന്റ് ഓപ്പറേഷന്‍ മാനേജര്‍ അസ്‌കര്‍ വേങ്ങര കിക്കോഫ് നിര്‍വ്വഹിച്ചു. നഹ്ല അല്‍ വാദി മാര്‍ക്കറ്റിങ്ങ് മാനേജര്‍ മഹ്റൂഫ്, ഡി-റൂട്ട് മാനേജിങ്ങ് പാര്‍ട്ണര്‍ ജസീം കോടിയേങ്ങല്‍, ഡിഫ ജനറല്‍ സെക്രട്ടറി ഷാനൂബ് കൊണ്ടോട്ടി, ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനവര്‍ യൂസ്സുഫ് ചേറൂര്‍, ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റ് മുജീബ് പാറമ്മൽ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഫ്‌ളാഗ് ഹോസ്റ്റ് ചെയ്തു.
കിഴക്കന്‍ പ്രാവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു. ഫ്ളൈസഡ് ട്രാവെല്‍സ് മാനേജര്‍ ജുനൈദ്, റാഡ് ട്രേഡ് മാനേജിങ് പാര്‍ട്ണര്‍ അജ്മല്‍, ഡ്രീം ഡസ്റ്റിനേഷന്‍ മാനേജിങ് പാര്‍ട്ണര്‍ ലിയാഖത്തലി കാരങ്ങാടന്‍, ഖിമ്മത് അല്‍ സിഹ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ സമീര്‍, ചില്ലൂസ് റസ്റ്റോറന്റ് മാനേജര്‍ നസീര്‍, മോഡേണ്‍ സീ ഫുഡ് മാനേജര്‍ അന്‍വര്‍, ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് കെപി ഹുസൈന്‍, ഡിഫ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ വള്ളക്കടവ്, ട്രഷറര്‍ അഷ്റഫ് സോണി, സജൂബ് ഡി-റൂട്ട്, ഷബീര്‍ തേഞ്ഞിപ്പലം, അബ്ദുല്‍ കരീം ഫൈസി തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപെട്ടു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഷഫീര്‍ മണലോടി, ഡിഫ ഭാരവാഹികളായ നാസര്‍ വെള്ളിയത്, മന്‍സൂര്‍ മങ്കട,സഹീര്‍ മജ്ദാല്‍, ഖലീല്‍ റഹ്മാന്‍, അസ്സു കോഴിക്കോട്, ശരീഫ് മാനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഗാലപ്പ് യുണൈറ്റഡ് എഫ്-സി, ആറ് ഗോളുകള്‍ക്ക് സമാഈല്‍ കെപ് വ എഫ്. സിയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ഇംകോ അല്‍ ഖോബാര്‍ ബ്ലു ടാഗ് ഇ.എം.ഫ് റാക്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
മാഡ്രിഡ് ക്ലബ് ഭാരവാഹികളായ നാസര്‍ ആലുങ്ങല്‍, ഹാരിസ് നീലേശ്വരം, ഷുക്കൂര്‍, കരീം വേങ്ങര, ഷബീര്‍ ബക്കര്‍, ജാബിര്‍ ,അമീന്‍ കണ്ണൂര്‍,അക്ബര്‍, ഫവാസ്, മുനീര്‍ താനാളൂര്‍, ഫൈസല്‍ മണലൊടി, സിദ്ദീഖ്, ഫൈസല്‍ മാഡി , സമീര്‍ സാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Adjust Story Font
16