Quantcast

ലഹരി വിരുദ്ധ കാമ്പയിനുമായി ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ

MediaOne Logo

Web Desk

  • Published:

    23 March 2025 10:30 AM

ലഹരി വിരുദ്ധ കാമ്പയിനുമായി ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ
X

ദമ്മാം: ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ച് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ. ലഹരിക്കെതിരെ ശക്തമായ ബോധവത്കരണം ലക്ഷ്യമിട്ട് ക്രിക്കറ്റ് പ്രേമികളുടെ സംഗമവും കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു. ക്യാമ്പയിന്‍റെ തുടര്‍ച്ചയായി ഈ വർഷത്തെ മലപ്പുറം പ്രീമിയർ ലീഗ് സീസണ്‍ മത്സരങ്ങളും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വ്യത്യസ്തമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യുവതലമുറയെ ലഹരിക്ക് അടിമകളാക്കി സമൂഹത്തെയും രാജ്യത്തെയും തന്നെ ഇല്ലാതാക്കാനാണ് വന്‍ ശക്തികള്‍ ശ്രമിക്കുന്നതെന്നും സംഗമം ഓര്‍മ്മിപ്പിച്ചു. “ലഹരിക്ക് എതിരേ ഉണരൂ, യുവത്വത്തെ രക്ഷിക്കൂ!” എന്ന മുദ്രാവാക്യമുയർത്തിയ ഈ സംഗമം, പ്രവാസലോകത്ത് ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ മാനം നല്‍കുമെന്ന് പങ്കെടുത്തവർ പ്രഖ്യാപിച്ചു. ഷഹീര്‍ മജ്ദാല്‍, നജ്മുസമാന്‍ ഐക്കരപ്പടി,സലീം പി കരീം, ജനറൽ സെക്രട്ടറി യൂനുസ് വളാഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ സുഹൈബ് അസീസ് ,ഇംതിയാസ് സജിർ, യൂസഫ് മലപ്പുറം, സബിത്ത് ചിറക്കൽ, ജാഫർ ചേളാരി, ഇബ്രാഹിം, സാദത്ത്, റിഷാദ് മലപ്പുറം, ഫകൃദീന്‍, മുസമ്മിൽ, മൻസൂർ, സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story