ദമ്മാം മാംഗ്ലൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു
ഇന്നലെ രാത്രി 10.20ന് ദമ്മാമിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി നീളുന്നത്.
യാത്രക്കാരെ വീണ്ടും വട്ടംകറക്കി എയർ ഇന്ത്യ എക്സ്പ്രസ്. ദമ്മാം മാംഗ്ലൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി നീളുന്നു. ഇന്നലെ രാത്രി 10.20ന് ദമ്മാമിൽ നിന്നും മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 886 വിമാനമാണ് അനിശ്ചിതമായി നീളുന്നത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ബോർഡിംഗ് നല്കിയ ശേഷം സർവീസ് റദ്ദാക്കുകയാണുണ്ടായത്. തുടർന്ന് രണ്ട് തവണ റീ ഷെഡ്യൂള് ചെയ്തെങ്കിലും വിമാനം യാത്ര പുറപ്പെട്ടിട്ടില്ല. രാത്രി 12.45നും രാവിലെ 11.25നുമാണ് റീ ഷെഡ്യൂള് ചെയ്തത്. എന്നാൽ ഇതുവരെയായി യാത്ര പുറപ്പെടുവാനോ ഇത് സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാനോ കമ്പനി അതികൃതർ തയ്യാറായിട്ടില്ല. യാത്രക്കാർക്ക് തമാസമൊരുക്കുവാനോ ഭക്ഷണമുൾപ്പെടെയുള്ള അവശ്യ സർവീസുകള് ഒരുക്കുവാനോ കമ്പനി തയ്യാറാകുന്നില്ലെന്നും യാത്രക്കാർ പരാതി പറയുന്നു. സൗദി കിഴക്കൻ പ്രവിശ്യയുടെ വിദൂര ദിക്കുകളിൽ നിന്നുൾപ്പെടെ ഇന്നലെ മുതല് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ഇതോടെ ദുരിതത്തിലായി. കമ്പനിയുടെ ഭാഗത്തുനിന്നും നിരന്തരം യാത്രക്കാരെ വലക്കുന്ന നടപടിക്കെതിരെ പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമായി.
Adjust Story Font
16