ദമ്മാം മീഡീയ ഫോറം 'മരുഭൂ ക്യാമ്പ്' സംഘടിപ്പിച്ചു
പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കുളിർമയിൽ ഈ വർഷത്തെ ശീതകാലത്തെ വരവേറ്റ് ദമ്മാമിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡീയ ഫോറം അംഗങ്ങൾ കുടുംബത്തോടോപ്പം മരുഭൂമിയിൽ ഒത്ത്കൂടി.
വ്യത്യസ്തതകൾ നിറഞ്ഞ പരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. പൂർവ്വകാല ഓർമ്മകൾ പങ്ക്വെച്ചുള്ള ഐസ് ബ്രൈക്കിങ് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ കാലയളവിൽ മീഡീയ ഫോറത്തിന്റെ ഭാരവാഹിത്വം വഹിച്ച് പ്രശംസനീയമായ പ്രവർത്തങ്ങൾ നിർവ്വഹിച്ച സാജിദ് ആറാട്ടുപ്പുഴ, സിറാജ് വെഞ്ഞാറാമൂട്, മുജീബ് കളത്തിൽ, ലുക്മാൻ വിളത്തൂർ, റഫീക് ചെമ്പോത്തറ എന്നിവർക്കുള്ള മീഡിയ ഫോറം ഉപഹാരങ്ങൾ രക്ഷാധികാരി ഹബീബ് ഏലംകുളം സമ്മാനിച്ചു. മീഡിയ ഫോറം പ്രസിഡന്റ് മുജീബ് കളത്തിൽ അധ്യക്ഷനായിരുന്നു.
ജന. സെക്രട്ടറി സുബൈർ ഉദിനൂർ സ്വാഗതവും ട്രഷറർ നൗശാദ് ഇരിക്കൂർ നന്ദിയും പറഞ്ഞു. അഷ്റഫ് ആളത്ത്, പ്രവീൺ വല്ലത്ത്, സാജിദ് ആറാട്ടുപ്പുഴ, സിറാജ് വെഞ്ഞാറാംമൂട്, ലുക്മാൻ വിളത്തൂർ, റഫീക് ചെമ്പോത്തറ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മത്സര വിജയികൾക്ക് മീഡിയ ഫോറത്തിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു.
Adjust Story Font
16