ദമ്മാം ഒഐസിസി യാത്രയയപ്പ് നൽകി
നാൽപതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം ഒഐസിസി സൈഹാത്ത് ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗംഗൻ വള്ളിയോട്ടിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല യോഗം ഉദ്ഘാടനം ചെയ്തു. റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ സെക്രട്ടറി ഷംസ് കൊല്ലം, വനിതാവേദി ജനറൽ സെക്രട്ടറി ഷിജില ഹമീദ്, അബാസ് തറയിൽ, കൊല്ലം ജില്ലാ പ്രസിഡണ്ട് നൗഷാദ് തഴവ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹമീദ് മരക്കശ്ശേരി, കോഴിക്കോട് ജില്ല വൈസ്.പ്രസിഡണ്ട് ഗഫൂർ, തിരുവനന്തപുരം ജില്ല ആക്ടിങ് പ്രസിഡണ്ട് ലാൽ അമീൻ, അൽ ഖോബാർ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, പ്രമോദ് പൂപ്പാല, രാജേഷ് ആറ്റുവ, ഷിജിലാ ഫമീദ് തുടങ്ങിയവർ ഗംഗൻ വള്ളിയോട്ടിന് ആശംസകളർപ്പിച്ച് സംസാരിച്ചു.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ഏരിയ കമ്മിറ്റി പ്രസിഡണ്ട് രമേശ് പാലക്കലും ചേർന്ന് ഗംഗൻ വള്ളിയോട്ടിന് കൈമാറി.
തുടർന്ന് ഗംഗൻ വള്ളിയോട്ട് മറുപടി പ്രസംഗം നടത്തി. വിദ്യാഭ്യാസത്തിനായി കൾക്കത്തയിൽ എത്തിയ തനിക്ക് വിദ്യാഭ്യാസത്തിന് ശേഷം അവിടെത്തന്നെ ജോലി ലഭിച്ചെങ്കിലും, ഒരു സിനിമ നിർമ്മിക്കാനുള്ള പണം സമ്പാദിക്കാനാണ് സൗദി അറേബ്യയിലെത്തിയത്.
സിനിമ നിർമ്മിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു ഡോക്യൂമെന്ററി നിർമ്മിച്ച് തന്നിലെ പ്രൊഡ്യൂസർ എന്ന ആഗ്രഹം സഫലീകരിച്ചെന്ന് ഗംഗൻ വള്ളിയോട്ട് സദസ്സിനോട് പറഞ്ഞു. അക്കാലത്തെ ബംഗാളി-മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന പ്രഗത്ഭരുമായുള്ള സൗഹൃദമാണ് ഒരു പ്രൊഡ്യൂസറാകണമെന്ന മോഹത്തോടെ പ്രവാസിയായതും നീണ്ട നാല്പത് വർഷം ഈ മണ്ണിൽ ജീവിച്ചതും.
നിറഞ്ഞ സന്തോഷത്തോടെയാണ് ഇവിടെ നിന്ന് മടങ്ങുന്നത്. ഒഐസിസി സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പിന് ഗംഗൻ വള്ളിയോട്ട് നന്ദി പറഞ്ഞു. ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി സിടി ശശി സ്വാഗതവും യൂത്ത് വിങ് ജനറൽ സെക്രട്ടറി ഡിജോ പഴയമഠം നന്ദിയും പറഞ്ഞു.
Adjust Story Font
16