Quantcast

ദമ്മാം ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി 'നക്ഷത്രരാവ്' കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

നക്ഷത്രരാവിന്റെ ഭാഗമായി ലിറ്റിൽ സ്റ്റാർ കിഡ്സ്, ലിറ്റിൽ സ്റ്റാർ ജൂനിയർ എന്നീ രണ്ടു വിഭാഗങ്ങളിലായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2024-02-05 06:27:48.0

Published:

5 Feb 2024 6:26 AM GMT

ദമ്മാം ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി നക്ഷത്രരാവ് കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു
X

ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി ഒരുക്കിയ 'നക്ഷത്രരാവ്' സംഗീതനൃത്തസാന്ദ്രമായി. 'ലിറ്റിൽ സ്റ്റാർ ഫാഷൻ ഷോ' എന്ന പേരിൽ നക്ഷത്രരാവിന്റെ ഭാഗമായി രണ്ടു വിഭാഗങ്ങളിലായി നടന്ന 'ലിറ്റിൽ സ്റ്റാർ കിഡ്സ്', ലിറ്റിൽ സ്റ്റാർ ജൂനിയർ 'എന്നീ മത്സരങ്ങളിൽ കിഴക്കൻ പ്രവിശ്യയുടെ പല ഭാഗങ്ങളിൽ നിന്നായി നിരവധി കുരുന്നുകൾ പങ്കെടുത്തു. രണ്ടര വയസുമുതൽ പത്തു വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങൾ പങ്കെടുത്ത മത്സരത്തിന്റെ ഭാഗമായി കുഞ്ഞുങ്ങളുടെ റാംപ് അരങ്ങിലെത്തി. ലിറ്റിൽ സ്റ്റാർ കിഡ്‌സ് വിഭാഗത്തിൽ അയ്ഷിൻ ഇർഷാദും ലിറ്റിൽ സ്റ്റാർ ജൂനിയർ വിഭാഗത്തിൽ അയാന ഫാത്തിമയും ടൈറ്റിൽ വിജയികളായി. ആമിന ഹേസ , ഇസ്മി സൽമാൻ എന്നിവർ കിഡ്‌സ് വിഭാഗത്തിലും നേത്ര ശ്രീ ധനുഷ് , മിഥാ ഫാത്തിമ എന്നിവർ ജൂനിയർ വിഭാഗത്തിലും റണ്ണറപ്പായി. മുഹമ്മദ് ഇഹാൻ കിഡ്‌സ് വിഭാഗത്തിലും , അലക്സാൻട്രാ മാക്‌സ്മില്യൻ ജൂനിയർ വിഭാഗത്തിലും ബെസ്‌റ് സ്മൈൽ പുരസ്‌കാരങ്ങൾ നേടി.

ആഘോഷ പരിപാടിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ബിനു പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഒഐസിസി ദമ്മാം റീജിയണൽ പ്രസിഡന്റ് ഇ കെ സലിം ഉദ്ഘാടനം നിർവ്വഹിച്ചയോഗത്തിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, ഒഐസിസി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മാക്‌സ്മില്യൻ എന്നിവർ സംസാരിച്ചു . കഴിഞ്ഞ ഒൻപതു വർഷക്കാലം കരുത്തുറ്റ നേതൃത്വത്തിലൂടെ ദമ്മാം റീജിയണൽ കമ്മിറ്റിയെ നയിച്ച ,റീജണൽ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും, ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി പ്രസിഡന്റുമായ ശ്രീ ബിജു കല്ലുമല , ദമ്മാം റീജിയണൽ കമ്മിറ്റിയുടെ പ്രസിഡന്റായി സ്ഥാനമേറ്റ, ദമ്മാം ഒഐസിസി യുടെ യുവനേതാവ് ഇ കെ സലിം എന്നിവരെ കോട്ടയം ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് ബിനു പുരുഷോത്തമൻ പൊന്നാടയണിയിച്ച് ആദരിച്ചു. യോഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി ജോസൻ ജോർജ് സ്വാഗതവും ,ട്രഷറർ ജോയ് തോമസ് നന്ദിയും നിർവ്വഹിച്ചു.

നിർവാഹകസമിതി ഭാരവാഹികളായ സോണിയ മാക്‌സ് മില്യൻ , ആന്റണി , സജി വർഗീസ് , ബിജു മാത്യു, പോൾ വർഗീസ് ഷാനവാസ്, അമൽ , ആൻസി ജോസൻ, ഷെറീന ഷെറീഫ് ഖാൻ, ഷെഹന ഷെറീഫ് ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് ലിറ്റിൽ സ്റ്റാർ ഫാഷൻ ഷോ അടക്കമുള്ള പരിപാടികൾ അരങ്ങേറിയത്. ലിറ്റിൽ സ്റ്റാർ മത്സരത്തിന് ക്വീൻ ഓഫ് അറേബ്യ 2023 വിജയി പൗർണമി , ദമ്മാം ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപിക ഫരീദ ദാവൂദ് , മിസിസ് കേരള 2024 ഫൈനലിസ്‌റ് അമിത ഏലിയാസ് എന്നിവർ ലിറ്റിൽ സ്റ്റാർ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു. ഒഐസിസി നേതാക്കളായ സിറാജ് പുറക്കാട്, ഹനീഫ റാവുത്തർ, ചന്ദ്രമോഹൻ, ഷിഹാബ് കായംകുളം, ജോളി ലോനപ്പൻ, വിവിധ ജില്ലാ, ഏരിയ ,വനിതാ, യൂത്ത് വിംഗ് കമ്മിറ്റികളുടെ ഭാരവാഹികൾ, ഒഐസിസി പ്രവർത്തകർ എന്നിവര് സംബന്ധിച്ചു. പരിപാടിയിൽ ഡോക്ടർ സിന്ധു ബിനു അവതാരകയായി.

TAGS :

Next Story