ദമ്മാം ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു
ദമ്മാം ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. പ്രവിശ്യയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലാ കമ്മിറ്റിയാണ് മലപ്പുറം ജില്ലാ കമ്മിറ്റി. ഗഫൂർ വണ്ടൂർ പ്രസിഡണ്ടും ഹമീദ് മരക്കാശ്ശേരി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും ഷൌക്കത്ത് അലി വെള്ളില ട്രഷററുമായ കമ്മിറ്റിയാണ് നിലവിൽ വന്നത്.
ദമ്മാം ബദർ അൽ റാബി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ റിട്ടേണിങ്ങ് ഓഫീസർമാരായ റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ സലീം , സെക്രട്ടറി സക്കീർ ഹുസ്സൈൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മേൽഘടകങ്ങളിലേക്ക് ജില്ലയിൽ നിന്നുള്ള 10 പ്രതിനിധികളെയും 12 അംഗങ്ങൾ അടങ്ങുന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.
മുൻ കെപിസിസി അംഗം അഹമ്മദ് പുളിക്കലിന്റെ അനുമതിയോടെ ഒഐസിസി ഗ്ലോബൽ വൈസ്പ്രസിഡണ്ട് സി. അബ്ദുൽ ഹമീദ് അവതരിപ്പിച്ച പാനൽ ജനറൽ ബോഡി യോഗം കരാഘോഷത്തോടെ പാസാക്കി.
ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ അഹമദ് പുളിക്കൽ എന്ന വെല്യാപ്പൂക്ക, സി. അബ്ദുൽ ഹമീദ്, റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, കരീം പരുത്തിക്കുന്നൻ, അബ്ബാസ് തറയിൽ , ഷിജില ഹമീദ്, ആസിഫ് താനൂർ, അൻവർ വണ്ടൂർ, ഷാഹിദ് കൊടിയേങ്ങൽ എന്നിവരാണ് മേൽഘടകത്തിലെക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ.
Adjust Story Font
16