'അവളല്ല ഇവള്‍'; ദമ്മാം പ്രവാസി വനിതാ വിഭാഗം പരിപാടി സംഘടിപ്പിച്ചു
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ദമ്മാം പ്രവാസി സാംസ്‌കാരിക വേദി വനിതാ വിഭാഗം പരപാടി സംഘടിപ്പിച്ചു. 'അവളല്ല ഇവള്‍' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ടേബിള്‍ടോക്ക്, ചിത്രപ്രദര്‍ശനം, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയും നടന്നു.
വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ദമ്മാമിലെ വിത്യസ്ത മേഖലകളിലെ വനിതകളുടെ സംഗമം കൂടിയായി മാറി. ജനാധിപത്യം, സ്ത്രീ സ്വാതന്ത്ര്യം, ഹിജാബ്, ഫാസിസ്റ്റ് ചിന്തകള്‍ എന്ന വിഷയത്തില്‍ ടേബിള്‍ടോക്ക് നടന്നു. ചര്‍ച്ചയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. തീവ്രദേശീയതയും, മാധ്യമങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ജൂഡീഷ്യറിയുടെയും മുകളിലുള്ള കടന്നു കയറ്റം എന്നിവ ഫാസിസത്തിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
സ്ത്രീകളുടെ കഴിവുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം, കരകൗശല, ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു. കുട്ടികളുടെ വിത്യസ്ത കലാപരിപാടികളും അരങ്ങേറി. സുനില സലീം, ഫാത്തിമ ഹാഷിം, അനീസ മഹബൂബ്, റഷീദ അലി, മുഫീദ സാലിഹ് എന്നിവര്‍ നേതൃത്വം നല്‍കി.
Adjust Story Font
16