Quantcast

ദമ്മാം എസ്.കെ.പി.എഫ് ലോക ഫാർമസിസ്റ്റ്‌സ് ദിനാഘോഷം സംഘടിപ്പിച്ചു

'ഫാർമസിസ്റ്റുകൾ ആഗോള ആരോഗ്യമേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നു' എന്ന ഫാർമസിസ്റ്റ് ദിന സന്ദേശത്തെ മുൻനിർത്തിയായിരുന്നു പരിപാടി

MediaOne Logo

Web Desk

  • Published:

    1 Oct 2024 4:07 PM GMT

ദമ്മാം എസ്.കെ.പി.എഫ് ലോക ഫാർമസിസ്റ്റ്‌സ് ദിനാഘോഷം സംഘടിപ്പിച്ചു
X

ദമ്മാം: ലോക ഫാർമസിസ്റ്റ് ദിനത്തോടനുബന്ധിച്ച് സൗദി കേരള ഫാർമസിസ്റ്റ്‌സ് ഫോറം(എസ്.കെ.പി.എഫ്) പരിപാടി സംഘടിപ്പിച്ചു. 'ഫാർമസിസ്റ്റുകൾ ആഗോള ആരോഗ്യമേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നു' എന്ന ഫാർമസിസ്റ്റ് ദിന സന്ദേശത്തെ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. മുഹമ്മദ് ഫവാസ് ഉദ്ഘാടനം നിർവ്വഹിച്ചു. പൊതു ജനങ്ങളിൽ മരുന്നുകളുടെ ദുരുപയോഗം, ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലമുള്ള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പോലുള്ള വലിയ വിപത്തുകളെ തടയുന്നതിൽ ഫാർമസിസ്റ്റുകളുടെ ഇടപെടൽ അഭിനന്ദനാർഹമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട് മുഖ്യാഥിതിയായി. അശ്രദ്ധ കൊണ്ടും അറിവില്ലായ്മയാലും സൗദിയിൽ നിരോധിച്ച മരുന്ന് കൊണ്ട് വരുന്നത് മൂലം ഇവിടെ നിയമക്കുരുക്കിൽ അകപ്പെടുന്നവർ അനുദിനം വർധിക്കുന്നുണ്ടെന്നും എസ്.കെ.പി.എഫ് നടത്തുന്നത് പോലെയുള്ള ബോധവൽക്കരണം മാത്രമാണ് പരിഹാരമെന്നും ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.

എസ്.കെ.പി.എഫ് വൈസ് പ്രസിഡണ്ട് ഡോ.സുഹാജ് അബ്ദുൽസലീം അധ്യക്ഷത വഹിച്ച പരിപാടിയിൽ റിയാദ് മേഖല പ്രതിനിധി മഹേഷ് പള്ളിയാൽതൊടി ലോക ഫാർമസിസ്റ്റ്‌സ് ദിന സന്ദേശം കൈമാറി. ഫോറം ജനറൽ സെക്രട്ടറി ഷിഹാബുദ്ധീൻ മക്ക എസ്.കെ.പി.എഫ് ഡ്രഗ് ഇൻഫർമേഷൻ സർവീസ് പരിചയപ്പെടുത്തി. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് സിദ്ദിഖ് പാണ്ടികശാല (കെഎംസിസി), നൗഷാദ് അകോലത്ത് (നവോദയ), നജീബ് എരഞ്ഞിക്കൽ (സിജി), ഷംല നജീബ് (ഡബ്ല്യൂ എം സി) എന്നിവർ സംസാരിച്ചു.

ആരോഗ്യ-പൊതുജന സേവന മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി ഫോറം പ്രവർത്തകരിൽ നിന്ന് തിരഞ്ഞെടുത്ത ശിഹാബുദ്ധീൻ കൂളാപറമ്പിൽ മക്ക, ആബിദ് പാറക്കൽ ദമാം, സഫീർ മാഞ്ചേരിയിൽ മദീന എന്നിവരെ ആദരിച്ചു. ലോക ഫാർമസിസ്റ്റ് ദിന സന്ദേശത്തെ ആസ്പദമാക്കി കേരളത്തിലെ ഫാർമസിസ്റ്റുകൾക്കായി നടത്തിയ വിഡിയോ കോൺടെസ്റ്റിൽ, ഫാത്തിമ ബീഗം ( യേനപ്പോയ, മാഗ്ലൂർ -ഒന്നാം സ്ഥാനം), മുഹ്തസം ബില്ല, (ഇ എസ് ഐ, കോഴിക്കോട് - രണ്ടാം സ്ഥാനം), ഫാത്തിമ നസീഹ ( ജാമിയ സലഫിയ, മലപ്പുറം- മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. ഓണാഘോഷവും കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി. ആബിദ് പാറക്കൽ, റിഫാദ്. കെ, മുഹമ്മദലി തിരൂർ, ഷബീറലി തോരക്കാട്ടിൽ, ഹഫീസ് മഠത്തിൽ, ജാബിർ മലയിൽ, മൻസൂർ, അസ്ഹർ, ഫാസിൽ എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story