ദമാം-തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം വൈകുന്നു; ആറ് മണിക്കൂറിലേറെയായി ദുരിതമനുഭവിച്ച് യാത്രക്കാർ
എ.സി പോലും പ്രവർത്തിക്കാതെ വിമാനത്തിനകത്ത് ദുരിതമനുഭവിക്കുകയാണ് ഇരുന്നൂറോളം യാത്രക്കാർ. വെള്ളമല്ലാതെ ഭക്ഷണവും വിതരണം ചെയ്തിട്ടില്ല
ദമാം- തിരുവനന്തപുരം I X 582 എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം അനിശ്ചിതമായി വൈകുന്നു. സൗദി സമയം പുലർച്ചെ 1.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാത്രക്കാരെ കയറ്റിയതിന് ശേഷം യാത്ര പുറപ്പെടാതെ വൈകുന്നത്. എട്ട് മണിക്കൂർ വൈകി രാവിലെ എട്ട് മണിയോടെ യാത്രക്കാരെ കയറ്റിയ ശേഷം റൺവേയിൽ കുറച്ച് ദൂരം സഞ്ചരിച്ച വിമാനം വീണ്ടും നിർത്തി ഇടുകയായിരുന്നു.
6 മണിക്കൂറിലേറെയായി എ.സി പോലും പ്രവർത്തിക്കാതെ വിമാനത്തിനകത്ത് ദുരിതമനുഭവിക്കുകയാണ് ഇരുന്നൂറോളം യാത്രക്കാർ. വെള്ളമല്ലാതെ ഭക്ഷണവും വിതരണം ചെയ്തിട്ടില്ല. യന്ത്ര തകരാറാണ് കാരണമെന്നാണ് കരുതുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.
മണിക്കൂറുകളോളം വിമാനത്തിനകത്ത് പെട്ട് പോയ യാത്രക്കാർ കടുത്ത ചൂടിലും ഹ്യുമിഡിറ്റിയിലും ഏറെ പ്രയാസപ്പെടുകയാണ്. ഇതിനിടയിൽ ഒരു ചെറിയ ബോട്ടിൽ വെള്ളം മാത്രമാണ് നൽകിയത്. ഇത്രയേറെ വൈകിയിട്ടും ഭക്ഷണം വിതരണം ചെയ്യാന് അധികൃതർ തയ്യാറായില്ല.
വിമാനത്തിലെ ഡോർ കൃത്യമായി അടഞ്ഞില്ലെന്ന സിഗ്‌നൽ വരുന്നതായും അത് കൊണ്ട് പൈലറ്റ് വിമാനം പറത്താൻ തയ്യാറാവുന്നില്ലെന്നുമാണ് വിമാനം വൈകുന്നതിന്റെ കാരണമായി ജീവനക്കാർ നല്കിയ വിശദീകരണം. എന്നാൽ ടെക്‌നിഷ്യൻസിന് ഈ സിഗ്‌നൽ വരുന്നതിന്റെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്രയേറെ സമയം വൈകിട്ടും യാത്രക്കാർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും വിശ്രമവും ഒരുക്കാത്തതിൽ പ്രതിഷേധം കനക്കുകയാണ്..
Adjust Story Font
16