Quantcast

സൗദിയിൽ ഡാറ്റ സംരക്ഷണ നിയമം പ്രാബല്യത്തിൽ; നിയമലംഘകർക്ക് കനത്ത ശിക്ഷ

2021ൽ മന്ത്രിസഭ അംഗീകരിച്ച നിയമമാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-14 18:49:13.0

Published:

14 Sep 2023 6:46 PM GMT

സൗദിയിൽ ഡാറ്റ സംരക്ഷണ നിയമം പ്രാബല്യത്തിൽ; നിയമലംഘകർക്ക് കനത്ത ശിക്ഷ
X

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തു വിടുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യക്തികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ ശക്തമായ ശിക്ഷ നടപികൾ നേരിടേണ്ടി വരും. 2021ൽ മന്ത്രിസഭ അംഗീകരിച്ച നിയമമാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്. വിവിധ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളാണ് ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിൻ്റെ പരിധിയിൽ വരുന്നത്. വിവിധ ഇവൻ്റുകൾ, സമ്മേളനങ്ങൾ, പാർട്ടികൾ തുടങ്ങിയ പരിപാടികളിലും മറ്റും ശേഖരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ, വീഡിയോ, വ്യക്തി വിവരങ്ങളടങ്ങിയ ടെക്സ്റ്റുകൾ എന്നിവയെല്ലാം വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങളാണ്. ഇവ മറ്റുള്ളവർക്ക് കൈമാറുന്നതും പുറത്ത് വിടുന്നതും നശിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കും.

വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും വിവിധ സഹാചര്യങ്ങളിൽ ശേഖരിക്കുന്ന വ്യക്തികളുടെ ഫോൺ നമ്പറുകൾ, ഫോട്ടോകൾ, സിസിടിവി ദൃശ്യങ്ങളുൾപ്പെടെയുള്ള വീഡിയോകൾ, പേപ്പർ രൂപത്തിലോ ഇല്ക്ട്രോണിക് രൂപത്തിലോ സൂക്ഷിച്ച് വെച്ചിരുക്കുന്ന വിവരങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്ക് കൈമാറുന്നതും ഈ ഗണത്തിൽപ്പെടും. ആശുപത്രികളിൽ നിന്ന് രോഗികളുടെ വിവരങ്ങൾ മരുന്ന് കമ്പനികൾക്ക് കൈമാറുക, സർക്കാർ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ പകർപ്പെടുക്കുക, ക്രഡിറ്റ് വിവരങ്ങൾ, പൊലീസ്, ക്രിമിനൽ വിവരങ്ങൾ തുടങ്ങിയവയുടെ കൈമാറ്റം എന്നിവയെല്ലാം ഡാറ്റ സംരക്ഷണ നിയത്തിൻ്റെ ലംഘനങ്ങളാണ്. കനത്ത പിഴയുൾപ്പെടെയുള്ള ശിക്ഷയാണ് ഇത്തരം നിയമലംഘനങ്ങൾക്ക് ലഭിക്കുക. സൗദി ഡാറ്റ ആൻ്റ് ആർട്ടിഫിഷൽ ഇൻ്റലിജൻസ് അതോറ്റിയുമായി ചേർന്നാണ് ഡാറ്റ പ്രൊട്ടക്ഷൻ സംവിധാനം നടപ്പിലാക്കുന്നത്. 2021 സെപ്തംബറിലാണ് മന്ത്രിസഭ ഡാറ്റ സംരക്ഷണ നിയമത്തിന് അംഗീകാരം നൽകിയത്.

TAGS :

Next Story