സൗദി അരാംകോ ഓഹരി ഉടമകൾക്ക് ബോണസ് ഓഹരി അനുവദിക്കാൻ തീരുമാനം
ഓരോ പത്ത് ഓഹരികൾക്കും ഒരു ഓഹരി വീതം സൗജന്യമായി അനുവദിക്കാനാണ് തീരുമാനം
സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ ഓഹരി ഉടമകൾക്ക് ബോണസ് ഓഹരികൾ അനുവദിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനം. ഓരോ പത്ത് ഓഹരികൾക്കും ഒരു ഓഹരി വീതം സൗജന്യമായി അനുവദിക്കാനാണ് തീരുമാനം. ഇതോടെ കമ്പനിയുടെ മൊത്ത ഓഹരിയിൽ പത്ത് ശതമാനം വർധനവുണ്ടാകും.
നിലവിലെ ഓഹരി മൂലധനത്തിൽ നിന്നും 25 ശതമാനത്തിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്. അറുപത് ബില്യൺ റിയാലാണ് നിലവിലെ ഓഹരി മൂലധനം ഇത് എഴുപത്തിയഞ്ച് ബില്യണിലേക്ക് കുതിക്കും. ഉടമകൾക്ക് സുസ്ഥിര ലാഭവിഹിതം വിതരണം ചെയ്യുന്നതിനും സ്വതന്ത്ര പണമൊഴുക്കിനും വളർച്ചയ്ക്കും പുതിയ തീരുമാനം സാഹയിക്കുമെന്ന് കമ്പനി വ്യക്തമാക്കി. തീരുമാനം അംഗീകരിച്ച ദിവസം വരെ ഓഹരികളെടുത്ത മുഴുവൻ ഉടമകൾക്കും ആനുകൂല്യം ലഭിക്കും. കമ്പനിയുടെ തീരുമാനം മലയാളികൾ ഉൾപ്പെടെയും നിരവധി ഓഹരി ഉടമകൾക്കും നേട്ടമാകും.
Decision to grant bonus shares to Saudi Aramco shareholders
Adjust Story Font
16