ജിദ്ദയിലെ കെട്ടിടങ്ങൾ പൊളിക്കൽ അവസാനഘട്ടത്തിൽ; അടുത്ത മാസം രണ്ട് പ്രദേശങ്ങളിൽ പൊളിക്കും
കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകും.
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ നഗരവികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന പദ്ധതി അവസാനഘട്ടത്തിലെത്തി. കിലോ പതിനാലിലും ഉമ്മു സൽമിലും അടുത്ത മാസം 15ന് കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങും. ഇത് പൂർത്തിയാകുന്നതോടെ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പൊളിച്ചു നീക്കൽ പദ്ധതി അവസാനിക്കുമെന്ന് ചേരി വികസന സമിതി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് നഗരവികസനത്തിൻ്റെ ഭാഗമായി ജിദ്ദയിലെ ചേരിപ്രദേശങ്ങളിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കി തുടങ്ങിയത്. 32 ചേരികളിൽ 30 ചേരികളിലെ കെട്ടിടങ്ങൾ സമയബന്ധിതമായി പൊളിച്ച് നീക്കുന്ന പദ്ധതിയാണ് ജിദ്ദ നഗരസഭക്ക് കീഴിലെ ചേരി വികസ സമിതി പ്രഖ്യാപിച്ചിരുന്നത്. അടുത്ത മാസം കിലോ പതിനാലിലും ഉമ്മു സൽമിലും കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങും. ഇത് സംബന്ധിച്ച് കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങി. ഇത് കൂടി പൂർത്തിയാകുന്നതോടെ നിലവലിൽ പ്രഖ്യാപിച്ചിട്ടുള്ള 30 ചേരികളിലെ കെട്ടിടങ്ങൾ പൊളിച്ച് നീക്കൽ ജോലികൾ അവസാനിക്കും.
കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥിര താമസ സൗകര്യം, ഭക്ഷണം, വീട്ടുപകരണങ്ങള്‍ മാറ്റല്‍ തുടങ്ങിയ സേവനങ്ങളും നഷ്ടപരിഹാരം ലഭിക്കുന്നത് വരെ താത്കാലിക താമസം ഒരുക്കലും വികസന സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. ഇത് വരെ കുഴിയൊഴിപ്പിക്കപ്പെട്ട ചേരിനിവാസികളായ 19,000 കുടുംബങ്ങൾക്ക് 432 ദശലക്ഷത്തിലധികം റിയാൽ വാടകയിനത്തിൽ നൽകിയതായി ജിദ്ദ മേഖല ചേരിവികസന സമിതി അറിയിച്ചു.
Adjust Story Font
16