ഏപ്രില്‍ ഒന്ന് മുതല്‍ വിദേശ ട്രക്കുകള്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ ഡിജിറ്റല്‍ പാസ് നിര്‍ബന്ധം
ഓണ്‍ലൈന്‍ വഴി പാസിന് അപേക്ഷിക്കാം.
ഏപ്രില്‍ ഒന്ന് മുതല്‍ വിദേശ ട്രക്കുകള്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ ഡിജിറ്റല്‍ പാസ് നിര്‍ബന്ധമാക്കി. സൗദി ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇഷ്യു ചെയ്യുന്ന പാസില്ലാത്ത ട്രക്കുകള്‍ക്ക് പ്രവേശനാനുമതി നല്‍കില്ല. വിദേശ ട്രക്കുകളെ നിയന്ത്രിക്കുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
സൗദിയുടെ കരാതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ ട്രക്കുകള്‍ ഓണ്‍ലൈന്‍ വഴി അനുമതി പത്രം നേടിയിരിക്കണം. അതോറിറ്റി അനുവദിക്കുന്ന പാസില്ലാത്ത ട്രക്കുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രവേശനം അനുവദിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നഖ്ല്‍ പോര്‍ട്ടല്‍ വഴി കാര്‍ഗോ ഡോക്യുമെന്റേഷന്‍ വിഭാഗത്തിലാണ് പാസ് നേടേണ്ടത്.
ട്രക്കുകളുടെ വിവരങ്ങള്‍, ചരക്ക് വിവരങ്ങള്‍, ഉറവിടം, ഉപഭോക്താവിന്റെ വിവരങ്ങള്‍ തുടങ്ങിയവ പോര്‍ട്ടലില്‍ വ്യക്തമാക്കണം. പ്രാദേശിക ട്രക്ക് കമ്പനികളെ പ്രോല്‍സാഹിപ്പിക്കുക, ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, ചരക്ക് ഗതാഗത രംഗത്ത് സുതാര്യത ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Adjust Story Font
16