Quantcast

ഒട്ടക ഉടമകൾക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം: പുതിയ പദ്ധതിയുമായി സൗദി

ഒട്ടക സംരക്ഷണവും അനുബന്ധ വ്യവസായങ്ങൾക്ക് പിന്തുണ നൽകുകയുമാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    16 July 2024 4:33 PM GMT

ഒട്ടക ഉടമകൾക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം: പുതിയ പദ്ധതിയുമായി സൗദി
X

റിയാദ് : ഒട്ടക ഉടമകൾക്കും അനുബന്ധ വ്യവസായ തൊഴിലാളികൾക്കുമുള്ള സേവനത്തിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തിതാദ്യമായാണ് ഇത്തരമൊരു പദ്ധതി. സൗദി അറേബ്യ ക്യാമൽ ക്ലബ്ബാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അബ്ഷിറിന് സമാനമായ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കുക. ഒട്ടക സംരക്ഷണവും അനുബന്ധ വ്യവസായങ്ങൾക്ക് പിന്തുണ നൽകുകയുമാണ് ലക്ഷ്യം. നിരവധി സേവനങ്ങളും സംവിധാനത്തിലൂടെ ലഭ്യമാകുമെന്നും ക്ലബ് ചെയർമാൻ ഫഹദ് ബിൻ ഹാത്ലെയ്ൻ വ്യക്തമാക്കി. ഡിഎൻഎ അടിസ്ഥാനമാക്കി ഒട്ടകങ്ങൾക്കുള്ള ഇൻഷുറൻസ്, ബ്രീഡ് ഡോക്യൂമെന്റേഷൻ, ഒട്ടകങ്ങൾക്കായുള്ള പ്രത്യേക കാർഡുകൾ എന്നിവ ഡിജിറ്റൽ പ്ലാറ്റുഫോമുകളിലൂടെ ലഭ്യമാക്കും. ഒട്ടക വ്യവസായ മേഖലയിലെ ഗണ്യമായ വളർച്ച കൈവരിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനമൊരുങ്ങുന്നത് . ഒട്ടക ഉടമകൾക്കും, മറ്റു തൊഴിലാളികൾക്കും ഡിജിറ്റൽ പ്ലാറ്റഫോം ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story