Quantcast

സൗദിയിലെ ട്രാഫിക് പിഴകൾക്ക് അനുവദിച്ച ഇളവ് മുപ്പത് ദിവസത്തിനകം അവസാനിക്കും

പണം അടക്കാനുള്ള സമയപരിധി വർധിപ്പിക്കാൻ അബ്ഷിർ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാനും സൗകര്യമുണ്ട്

MediaOne Logo

Web Desk

  • Published:

    8 July 2024 5:26 PM GMT

സൗദിയിലെ ട്രാഫിക് പിഴകൾക്ക് അനുവദിച്ച  ഇളവ്  മുപ്പത് ദിവസത്തിനകം അവസാനിക്കും
X

റിയാദ്: സൗദിയിലെ ട്രാഫിക് നിയമനംലംഘനങ്ങൾക്ക് അനുവദിച്ച 25% ഇളവ് മുപ്പത് ദിവസത്തിനകം അവസാനിക്കും. കാലാവധിക്ക് ശേഷം പിഴ ഒടുക്കാത്തവരുടെ വാഹനങ്ങൾ പിടിച്ചെടുക്കലുൾപ്പടെ നടപടികൾ സ്വീകരിക്കും.

ഈ വർഷം ഏപ്രിൽ 18 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് 50% വരെ ഇളവാണ് നിലവിലുള്ളത്. അതിനുശേഷം ഉള്ള നിയമലംഘനങ്ങൾക്ക് 25% ഇളവുമുണ്ട്. ഇത് ട്രാഫിക് വിഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നിയമലംഘനങ്ങൾക്കുള്ള ഇളവ് ഉപയോഗപ്പെടുത്താൻ 30 ദിവസത്തിനകം ഇവ അടക്കണം. അടക്കാത്തവർക്ക് ഇളവ് ലഭിക്കില്ല. പണം അടക്കാനുള്ള സമയപരിധി വർധിപ്പിക്കാൻ അബ്ഷിർ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാനും സൗകര്യമുണ്ട്. ഇതിനായി 'ട്രാഫിക് നിയമലംഘനങ്ങൾ അടക്കുന്നതിനുള്ള സമയപരിധി നീട്ടൽ ' എന്ന പ്രത്യേക ഓപ്ഷൻ അബ്ഷിറിൽ നൽകിയിട്ടുണ്ട്. പരമാവധി 90 ദിവസം വരെയാണ് പിഴ ഒടുക്കാനുള്ള കാലപരിധി. ഇതിനകം പിഴ ഒടുക്കാത്തവർക്കെതിരെ വാഹനം പിടിച്ചടക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കും.

റോഡുകളിൽ അഭ്യാസം കാണിക്കുക, പരമാവധി വേഗത്തിന്റെ 30 കിലോമീറ്റർ അധിക സ്പീഡിൽ വാഹനം ഓടിക്കുക, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കുക എന്നിവ ഇളവിൽ പെടില്ല എന്ന് നേരത്തെ ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു.

TAGS :

Next Story