Quantcast

സൗദിയിൽ ഗാർഹിക ജീവനക്കാരുടെ ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി: പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

MediaOne Logo

Web Desk

  • Published:

    1 Jan 2025 5:28 PM GMT

സൗദിയിൽ ഗാർഹിക ജീവനക്കാരുടെ ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി: പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി
X

ജിദ്ദ: സൗദിയിൽ ഗാർഹിക ജീവനക്കാരുടെ ശമ്പളം ഇലക്ട്രോണിക്സ് ട്രാൻസ്ഫർ വഴി മാത്രമാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള മുസാനിദ് പ്ലാറ്റ് ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമാണ് ശമ്പളം കൈമാറേണ്ടത്. ഹൗസ് ഡ്രൈവർമാരുൾപ്പടെയുള്ളവരുടെ ശമ്പളം കൃത്യസമയത് നൽകുന്നത് ഉറപ്പാക്കാനാണ് പദ്ധതി. പുതിയ കരാർ വഴി ജോലിക്കെത്തുന്ന ജീവനക്കാർക്ക് ഈ വർഷം ജൂലൈ മുതൽ സേവനം ലഭിച്ചിരുന്നു.

എന്നാൽ നിലവിലെ തൊഴിലാളികളുടെ എണ്ണമനുസരിച്ച് ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. നാലിൽ കൂടുതലുള്ള തൊഴിലുടമകൾ ഇന്നു മുതൽ നിയമം നടപ്പിലാകും. മൂന്ന് തൊഴിലാളികളുള്ള ഉടമകൾ 2025 ജൂലൈ ഒന്നിനകവും, രണ്ട് തൊഴിലാളികളുള്ള ഉടമകൾ 2025 ഒക്ടോബർ ഒന്നിനകവും പദ്ധതി നടപ്പാക്കണം. 2026 ജനുവരി ഒന്നോടെ സമ്പൂർണ്ണമായും പദ്ധതിക്ക കീഴിൽ കൊണ്ടുവരാനാണ് തീരുമാനം. ഗാർഹിക തൊഴിൽ മേഖലസുദാര്യ മാക്കുന്നതിനും തൊഴിൽ തർക്കങ്ങൾ കുറക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.

TAGS :

Next Story