Quantcast

വിദേശത്തുള്ളവരുടെ വിസ പുതുക്കാന്‍ ഇരട്ടി നിരക്ക്

നിരക്ക് വര്‍ധിപ്പിച്ച നടപടിക്ക് സൗദി ഭരണാധികാരി അനുമതി നല്‍കി

MediaOne Logo

Web Desk

  • Updated:

    2022-12-30 19:02:17.0

Published:

30 Dec 2022 4:50 PM GMT

വിദേശത്തുള്ളവരുടെ വിസ പുതുക്കാന്‍ ഇരട്ടി നിരക്ക്
X

സൗദിയില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസികളുടെ റി-എന്‍ട്രി വിസ ഫീസുകള്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ച് സൗദി അറേബ്യ. താമസ വിസയിലുള്ളവരുടെ റിഎന്‍ട്രി കാലാവധി വിദേശത്ത് വെച്ച് നീട്ടാന്‍ ഇനി ഇരട്ടി ചാര്‍ജ്ജ് നല്‍കേണ്ടി വരും. പുതുക്കിയ നിരക്കുകള്‍ക്ക് സൗദി ഭരണാധികാരി അനുമതി നല്‍കി.

രാജ്യത്ത് താമസ വിസയിലുള്ള വിദേശി സൗദിക്ക് പുറത്തായിരിക്കെ റി-എന്‍ട്രി വിസ കാലാവധി പുതുക്കുന്നതിന് ഇനി ഇരട്ടി ചാര്‍ജ്ജ് നല്‍കേണ്ടി വരും. വിദേശത്തുള്ളവരുടെ ഇഖാമ പുതുക്കുന്നതിനും അധിക ഫീസ് നിബന്ധന ബാധകമായിരിക്കും. നിരക്ക് ഉയര്‍ത്തിയുള്ള നിയമത്തിന് ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കി. ഉത്തരവ് പ്രാബല്യത്തിലാകുന്ന മുറക്ക് ഫീസ് ഘടനയില്‍ മാറ്റം വരും.

നിലവില്‍ സിംഗിള്‍ എന്‍ട്രി വിസകള്‍ക്ക് ഒരു മാസത്തിന് 100 റിയാല്‍ ഈടാക്കുന്നത് ഉപയോക്താവ് വിദേശത്താണെങ്കില്‍ ഇനി 200 റിയാല്‍ നല്‍കണം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളില്‍ വിദേശത്ത് കഴിയുന്നവര്‍ ഓരോ അധിക മാസത്തിനും നിലവിലെ 200ന് പകരം 400 റിയാല്‍ വീതവും നല്‍കേണ്ടി വരും. വിദേശത്ത് നിന്ന് കൊണ്ട് ഇഖാമ പുതുക്കുന്നതിനുള്ള നിരക്കും ഇരട്ടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇനി മുതല്‍ നാട്ടിലേക്ക് പോകുമ്പോള്‍ തന്നെ അവധി കൃത്യമായി നിര്‍ണ്ണയിച്ച് റി-എന്‍ട്രി നേടിയാല്‍ അധിക ചാര്‍ജ്ജ് നല്‍കുന്നത് ഒഴിവാക്കാന്‍ സാധിക്കും.

TAGS :

Next Story