സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ പതിച്ച് നാലു പേർക്ക് പരിക്ക്
ആക്രമണത്തിന് ശേഷം ഹൂതികൾ ഡ്രോൺ അയച്ച മേഖല സഖ്യസേന വ്യോമാക്രമണത്തിൽ തകർത്തു
- Published:
6 Oct 2021 10:32 PM GMT
സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികളയച്ച സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ തകർത്തതായി സൗദി സഖ്യസേന. ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാലു ജീവനക്കാർക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ ഒരു ഭാഗത്തെ ചില്ലുകളും തകർന്നു. സംഭവത്തോടെ വിമാനത്താവളത്തിൽ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ശേഷം സാധാരണ നിലയിലാണെന്ന് സൗദി ടിവി റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഡ്രോണയച്ച ഹൂതികളുടെ കേന്ദ്രം സൗദി സഖ്യസേന തകർത്തു. യെമൻ പ്രവിശ്യയായ ഹൊദെയ്ദയിലെ മൂന്ന് സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകളും സഖ്യസേന നശിപ്പിച്ചതായി സൗദി സ്റ്റേറ്റ് വാർത്താ ഏജൻസി അറിയിച്ചു.
Next Story
Adjust Story Font
16