ടൈപ്പ് 2 പ്രമേഹത്തിനുള്ള മരുന്ന് സൗദിയില്‍ ഉല്‍പാദിപ്പിക്കും
ടൈപ്പ് 2 പ്രമേഹത്തിനുള്ള മരുന്ന് സൗദിയിൽ ഉൽപാദിപ്പിക്കും; സൗദി വ്യവസായ മന്ത്രാലയം എം.എസ്.ഡിയുമായി കരാറിലെത്തി
റിയാദ്: പ്രമേഹത്തിനുള്ള മരുന്ന് സൗദിയില്‍ തദ്ദേശിയമായി ഉല്‍പാദിപ്പിക്കുന്നതിന് കരാറിലെത്തി. സൗദി വ്യാവസായിക മന്ത്രാലയമാണ് കരാറിലേര്‍പ്പെട്ടത്. അടുത്ത വര്‍ഷം പകുതിയോടെ സൗദിയില്‍ നിന്നുള്ള ഉല്‍പാദനം ആരംഭിക്കും.
വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറയിഫിന്റെ സാനിധ്യത്തിലാണ് കരാറില്‍ ഒപ്പ് വെച്ചത്. എം.എസ്.ഡിയുമാണ് കരാര്‍. ടൈപ്പ് 2 പ്രമേഹത്തിനുള്ള മരുന്നുകള്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്നതിനു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.
ഇതിനായി കമ്പനി സൗദിയില്‍ നിര്‍മ്മാണ കേന്ദ്രം ഉടന്‍ ആരംഭിക്കും. അടുത്ത വര്‍ഷം മുതല്‍ രാജ്യത്തിന് ആവശ്യമായ മരുന്ന് പൂര്‍ണ്ണമായും പ്രാദേശികമായി ഉല്‍പാദിപ്പിക്കും. 2024 ആദ്യപാദത്തില്‍ നിര്‍മ്മാണ കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കി മരുന്ന് ഉല്‍പാദനം ആരംഭിക്കാനാണ് ധാരണ. രണ്ടാം ഘട്ടത്തില്‍ രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ലക്ഷ്യം വെച്ചുള്ള ഉല്‍പാദനവും ലക്ഷ്യമിടുന്നുണ്ട്. ഇതോടെ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ വിപണി 34 ബില്യണില്‍ നിന്നും നാല്‍പ്പത് ബില്യണിലേക്ക് ഉയരും. പ്രമേഹ ചികില്‍സക്കുള്ള പശ്ചിമേഷ്യയിലെ ആദ്യത്തെ സംരഭമായി ഇത് മാറും.
Adjust Story Font
16