Quantcast

സൗദിയിൽ ലഹരി വേട്ട തുടരുന്നു; 2 ലക്ഷത്തോളം ലഹരി ഗുളികകൾ പിടിച്ചെടുത്തു

ബത്ത അതിർത്തി വഴി സൗദിയിലേക്ക് ലഹരി ഗുളികകൾ കടത്താനായിരുന്നു ശ്രമം

MediaOne Logo

Web Desk

  • Updated:

    2023-09-09 18:42:25.0

Published:

9 Sep 2023 6:45 PM GMT

സൗദിയിൽ  ലഹരി വേട്ട തുടരുന്നു; 2 ലക്ഷത്തോളം ലഹരി ഗുളികകൾ പിടിച്ചെടുത്തു
X

ജിദ്ദ: സൗദിയിൽ ലഹരി വേട്ട ശക്തമായി തുടരുന്നു. ബത്ത അതിർത്തി വഴി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ലക്ഷത്തോളം ലഹരി ഗുളികകൾ കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. ഇത് സ്വീകരിക്കാനെത്തിയവരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

ബത്ത അതിർത്തി വഴി സൗദിയിലേക്ക് ലഹരി ഗുളികകൾ കടത്താനായിരുന്നു ശ്രമം. ഇത് വഴി വന്ന വാഹനങ്ങളിലൊന്നിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. കാറിന്റെ ഡിക്കിക്കുള്ളിലെ രഹസ്യ അറയിൽ നിന്നും 1,89,900 ക്യാപറ്റഗണ് ഗുളികകൾ സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. ലഹരി വേട്ടക്ക് വിദഗ്ധ പരിശീലനം ലഭിച്ച നായയുടെ സഹായത്തോടെയാണ് ഇവ കണ്ടെത്താനായത്.

നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ച് സൗദിയിൽ ഇത് സ്വീകരിക്കാനെത്തിയ ആളെയും അധികൃതർ തന്ത്രപൂർവ്വം പിടികൂടി. രാജ്യത്തുടനീളം ലഹരി വേട്ട ശക്തമായി തുടരുകയാണ്. അതിർത്തി സേനയുമായുള്ള സഹകരണത്തോടെ ബോർഡർ വഴി നുഴഞ്ഞ് കയറിയുള്ള ലഹരി കടത്ത് തടയാനും വിവിധ പദ്ധതികൾ അധികൃതർ നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെയും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ പിടിയിലായി. ചെറുതും വലുതുമായ എല്ലാ തരം ലഹരി കടത്തും വ്യാപനവും ഉപയോഗവും ശക്തമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

TAGS :

Next Story