സൗദിയിൽ വ്യാപക മയക്കുമരുന്ന് വേട്ട;26 കച്ചവടക്കാരെ പിടികൂടി
പിടിലായവരിൽ ഭൂരിഭാഗവും വിദേശികൾ
റിയാദ്:സൗദിയിൽ വ്യാപക മയക്കുമരുന്ന് വേട്ട. 26 മയക്കുമരുന്ന് കച്ചവടക്കാരെ പിടികൂടി. പിടിലായവരിൽ ഭൂരിഭാഗവും വിദേശികളാണ്. ജിസാൻ, അസീർ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം പേരും അറസ്റ്റിലായത്.
ജിസാനിൽ 1240 കിലോഗ്രാം ഖാത്തും 360 കിലോഗ്രാം ഖാത്തുമാണ് രണ്ട് മയക്കുമരുന്ന് കടത്തുകാരിൽ നിന്നായി പിടികൂടിയത്. 1,195 നിരോധിത ഗുളികകളുമായി വന്ന വാഹനം ഖാസിമിൽ പിടികൂടി. ആധുനിക സംവിധാനങ്ങളും പ്രത്യേകം പരിശീലനം ലഭിച്ച നായയുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് വേട്ട.
അസീർ മേഖലയിലെ ദഹ്റാൻ അൽ ജനൂബ് മേഖലയിൽ 30 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്. അൽ അരിദ മേഖലയിൽ നിന്ന് 880 കിലോഗ്രാം ഖാത്താണ് പിടികൂടിയത്.
വാഹനത്തിന്റെ ബാറ്ററികൾ, ലിഫ്റ്റിങ് സംവിധാനം, അഗ്‌നി ശമന സിലിണ്ടറുകൾ, ഇന്ധന ടാങ്കിലെ ഫിൽറ്റർ അതോടൊപ്പം ട്രക്കുകളുടെ വിവിധ ഭാഗങ്ങൾ, വാലറ്റുകൾ എന്നിവിടങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ. കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ 911 , 999 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Adjust Story Font
16