വിദ്യാഭ്യാസം വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ വിഷയമാക്കും; സൗദിയിലെ പള്ളി ഇമാമുകള്‍ക്ക് നിര്‍ദ്ദേശം
സൗദി ഇസ്ലാമികകാര്യ മന്ത്രി ഡോക്ടര്‍ അബ്ദുല്ലത്തീഫ് ആലുശൈഖാണ് നിര്‍ദ്ദേശം നല്‍കിയത്
വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയില്‍ വിദ്യാഭ്യാസത്തെ കുറിച്ച് ഉല്‍ബോധനം നടത്താന്‍ സൗദിയിലെ ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം. സൗദിയില്‍ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് ഇസ്ലാമികകാര്യ മന്ത്രിയുടെ ആഹ്വാനം. വിദ്യ അഭ്യസിക്കുന്നതിലൂടെ വ്യക്തിക്കും കുടുംബത്തിനും രാജ്യത്തിനും സമൂഹത്തിനും പ്രോയജനപ്രദമായ തലമുറയെ ആണ് നാം ലക്ഷ്യമാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സൗദി ഇസ്ലാമികകാര്യ മന്ത്രി ഡോക്ടര്‍ അബ്ദുല്ലത്തീഫ് ആലുശൈഖാണ് രാജ്യത്തെ പള്ളി ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അടുത്ത വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ഥനയില്‍ വിദ്യാഭ്യാസത്തെ കുറിച്ച് വിശ്വാസികളെ ബോധവല്‍ക്കരിക്കണം. വിജ്ഞാനമാര്‍ജിക്കാന്‍ പ്രേരിപ്പിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതുമായ ഖുര്‍ആന്‍ വചനങ്ങളും പ്രാവാചക വചനങ്ങളും വിശ്വാസികള്‍ക്ക് ഇമാമുമാര്‍ വിശദീകരിച്ച് കൊടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
വേനലവധിക്ക് ശേഷം സൗദിയില്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് മന്ത്രിയുടെ ആഹ്വാനം. വിദ്യ അഭ്യസിക്കുന്നതിലൂടെ വ്യക്തിക്കും കുടുംബത്തിനും രാജ്യത്തിനും സമൂഹത്തിനും പ്രോയജനപ്രദമായ തലമുറയെ ആണ് നാം ലക്ഷ്യമാക്കേണ്ടത്. വിദ്യഭ്യാസ ഗുണനിലവാരമുയര്‍ത്തുന്നതിന് രക്ഷകര്‍ത്താക്കളും അധ്യാപകരും വിദ്യാര്‍ഥികളെ സഹായിക്കണം.
സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹസൃഷ്ടിയെന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തവരാണ് അധ്യാപകരും വിദ്യഭ്യാസ രംഗത്തുള്ളവരും. ഇത് നിറവേറ്റുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയും കൃത്യമായി വിദ്യാര്‍ഥികള്‍ക്കത് പകര്‍ന്ന് നല്‍കുകയും ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വേനലവധി കഴിഞ്ഞ് ഞായറാഴ്ചയാണ് രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുന്നത്. റിയാദില്‍ പുതുതായി 95 സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് വിദ്യാഭ്യാസ രംഗത്ത് നിക്ഷേപത്തിന് അവസരവും വര്‍ധിപ്പിച്ചിട്ടുണ്ട്
Adjust Story Font
16