Quantcast

വീടുകളിൽ കയറി മോഷണം; മക്കയിൽ ഈജിപ്ഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു

മോഷ്ടിച്ച വസ്തുക്കൾ പിന്നീട് പാകിസ്ഥാൻ സ്വദേശിക്ക് വിൽപ്പനയ്ക്ക് നൽകി

MediaOne Logo

Web Desk

  • Published:

    24 Feb 2025 1:31 PM

വീടുകളിൽ കയറി മോഷണം; മക്കയിൽ ഈജിപ്ഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു
X

ജിദ്ദ: മക്കയിൽ വീടുകളിൽ കയറി മോഷണം നടത്തിയ വിദേശി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ പൗരനാണ് മോഷണക്കേസിൽ അറസ്റ്റിലായത്. മോഷ്ടിച്ച വസ്തുക്കൾ പിന്നീട് പാകിസ്ഥാൻ സ്വദേശിക്ക് വിൽപ്പനയ്ക്കും നൽകി. മോഷണത്തിൽ പങ്കാളിയായി എന്ന കുറ്റത്തിന് ഇദ്ദേഹത്തെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കൈവശം ധാരാളം പണവും സ്വർണ്ണക്കട്ടികളും ഉണ്ടായിരുന്നതായി സുരക്ഷാ അധികൃതർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. മോഷണം നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷയാണ് സൗദിയിൽ നടപ്പാക്കാറുള്ളത്.

TAGS :

Next Story