Quantcast

സൗദിയിൽ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു

അവശ്യ സർവീസ് മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പകരം ദിനം അവധി ഉറപ്പാക്കും

MediaOne Logo

Web Desk

  • Published:

    23 March 2024 6:24 PM GMT

സൗദിയിൽ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു
X

റിയാദ്: സൗദിയിൽ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ എട്ട് മുതൽ അവധിയാണ്. വാരാന്ത്യമടക്കം ആറ് ദിനങ്ങളാകും അവധി.

ഏപ്രിൽ എട്ടിനാണ് സൗദിയിൽ ഈദ് അവധി ആരംഭിക്കുക.നാല് ദിനമാണ് ഭരണകൂടം പ്രഖ്യാപിച്ച അവധി. ഏപ്രിൽ എട്ട് തിങ്കളാഴ്ചയാണ്. വ്യാഴാഴ്ച വരെ അവധി തുടരും. എന്നാൽ വെള്ളി ശനി ദിനങ്ങൾ സൗദിയിലെ വാരാന്ത്യ അവധി ദിനങ്ങളായാതിനാൽ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ഫലത്തിൽ ആറ് ദിനം അവധിയായിരിക്കും.

സർക്കാർ മേഖലക്കും ഏപ്രിൽ എട്ടിനാണ് അവധി. ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ സേവനങ്ങൾ മുടങ്ങാത്ത തരത്തിൽ ക്രമീകരണം നടത്തും. അവശ്യ സർവീസ് മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പകരം ദിനം അവധി ഉറപ്പാക്കും.

TAGS :

Next Story