Quantcast

കുവൈത്ത് അമീർ സൗദിയിലെത്തി; കിരീടാവകാശി റിയാദിൽ സ്വീകരിച്ചു

ഡിസംബറിൽ ചുമതലയേറ്റ ശേഷമുള്ള കുവൈത്ത് അമീറിൻ്റെ ആദ്യ വിദേശ സന്ദർശനമാണിത്

MediaOne Logo

Web Desk

  • Published:

    30 Jan 2024 6:33 PM GMT

Kuwaits Emir Sheikh Meshal Al-Ahmad Al-Jaber Al-Sabah arrived Saudi Arabia
X

റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്ത് അമീർ മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സൗദിയിലെത്തി. ഡിസംബറിൽ ചുമതലയേറ്റ ശേഷമുള്ള കുവൈത്ത് അമീറിൻ്റെ ആദ്യ വിദേശ സന്ദർശനമാണിത്.

മുൻ അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-സബാഹിൻ്റെ വിയോഗത്തെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്ത് അമീറായി ചുമതലയേറ്റത്. റിയാദിലെത്തിയ അമീറിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് തലസ്ഥാനത്തെ സൗദി റോയൽ കോർട്ടിൽ ഔദ്യോഗിക സ്വീകരണ ചടങ്ങുകൾ നടന്നു. സൗദി അറേബ്യ കുവൈത്ത് അമീറിൻ്റെ രണ്ടാം വീടാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. 130 വർഷത്തിലധികം പഴക്കമുണ്ട് സൗദി-കുവൈത്ത് സുഹൃത് ബന്ധത്തിന്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും സഹകരണം ഊട്ടിയുറപ്പിക്കാനും ലക്ഷ്യം വെച്ചുള്ളതാണ് സന്ദർശനം. വിവിധ സഹകരണ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

TAGS :

Next Story