Quantcast

തൊഴിലാളികളുടെ യോഗ്യത ഉറപ്പാക്കും; പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം സജീവമാക്കി സൗദി അറേബ്യ

2 ലക്ഷത്തിലേറെ തൊഴിലാളികൾ ഇതുവരെ അംഗീകാരം നേടി

MediaOne Logo

Web Desk

  • Published:

    20 Oct 2024 4:49 PM GMT

തൊഴിലാളികളുടെ യോഗ്യത ഉറപ്പാക്കും; പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം സജീവമാക്കി സൗദി അറേബ്യ
X

ജിദ്ദ: തൊഴിലാളികൾക്ക് പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം സജീവമാക്കി സൗദി അറേബ്യ. രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. തൊഴിലാളിക്ക് കഴിവുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേകം പരീക്ഷയുണ്ട്. അത് പൂർത്തിയാക്കി ഇതുവരെ 2,10,000 തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ യോഗ്യതയും നൈപുണ്യവും ഉറപ്പാക്കുകയാണ് പദ്ധതി. ഇതിനായി സൗദിക്ക് അകത്തും പുറത്തുമായി 127 പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലുൾപ്പെടെ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിദേശത്തുനിന്ന് കൂടുതലായി തൊഴിലാളികൾ എത്തുന്ന അഞ്ചു രാജ്യങ്ങൾക്കാണ് തുടക്കത്തിൽ ബാധകമാവുന്നത്. ഇന്ത്യ, പാകിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക ഈജിപ്ത്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പരിശോധനയിൽ ഉൾപ്പെടുന്നു.

TAGS :

Next Story