പ്രവാസികള്‍ നാട്ടിലേക്ക് പണമയയ്ക്കുന്നതില്‍ വര്‍ധനവ്
6 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് 2021ല്‍ രേഖപ്പെടുത്തിയത്
റിയാദ്: സൗദി പ്രവാസികളുടെ സ്വന്തം രാജ്യങ്ങളിലേക്കുള്ള വ്യക്തിഗത പണമയയ്ക്കല്‍ തോത് 2.79 ശതമാനമായി വര്‍ധിച്ചു. 2020ല്‍ 149.69 ബില്യണ്‍ റിയാലായിരുന്നതാണ് 2021ല്‍ 153.87 ബില്യണ്‍ റിയാലിലെത്തിയത്. 2015(56.86 ബില്യണ്‍ റിയാല്‍)ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്.
എങ്കിലും 2020ലെ നാലാം പാദത്തിലെ 39.45 ബില്യണ്‍ റിയാലുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ലെ നാലാം പാദത്തില്‍ 4.82 ശതമാനത്തിന്റ(37.5 ബില്യണ്‍ റിയാല്‍) ഇടിവാണ് പണമയക്കലിന്റെ മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്. അതുപോലെ, 2020 ഡിസംബറിലെ 13.4 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഡിസംബറില്‍ 11.1 ബില്യണ്‍ റിയാലായും കുറഞ്ഞിട്ടുണ്ട്.
അതേസമയം, സൗദികളുടെ വിദേശത്തേക്കുള്ള പണമയയ്ക്കല്‍ 34.8 ശതമാനം വര്‍ധിച്ച് 65.47 ബില്യണ്‍ റിയാലിലെത്തിയിട്ടുണ്ട്.
താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കല്‍ 2021ല്‍ 7.3 ശതമാനം വര്‍ധിച്ച് 589 ബില്യണ്‍ ഡോളറിലെത്തുമെന്ന് ലോക ബാങ്ക് പുറത്തിറക്കിയ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ബ്രീഫ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ചയിലുള്ള ഈ തിരിച്ചുവരവ് മുമ്പത്തെ കണക്കുകളേക്കാള്‍ കൂടുതല്‍ ശക്തമാണ്.
ഈ കോവിഡ് മഹാമാരിക്കാലത്തും തങ്ങളുടെ നാട്ടിലെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുള്ള പ്രവാസികളുടെ ദൃഢനിശ്ചയമാണ് പണമയക്കലിന്റെ തോത് വര്‍ധിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് ലോകബാങ്ക് പറയുന്നത്.
ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ രാജ്യങ്ങളിലും റഷ്യയിലും എണ്ണവില ഉയര്‍ന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും പ്രവാസികള്‍ അവരുടെ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിലും സൗദികള്‍ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിലും വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.
Adjust Story Font
16