പ്രവാസി എഴുത്തുകാരി സോഫിയ ഷാജഹാന്റെ ആറാമത് പുസ്തകം പ്രകാശനം ചെയ്യുന്നു
പ്രവാസലോകത്തെ എഴുത്തുകാരി സോഫിയ ഷാജഹാന്റെ ആറാമാത് കവിതാ സമാഹാരം 'മഞ്ഞിൻ ചിറകുള്ള വെയിൽ ശലഭം' ജനുവരി ആറിന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദമ്മാമിലെ ദാറുസ്സിഹാ ഓഡിറ്റോറിയത്തിൽ നടക്കും.
സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പ്രകാശന കർമ്മം നിർവ്വഹിക്കും. കഴിഞ്ഞ പതിനാറ് വർഷമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന സോഫിയ ഷാജഹാന്റെ അഞ്ചു പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നീലവരയിലെ ചുവപ്പ്, ഒരില മാത്രമുള്ള വൃക്ഷം, നിന്നിലേക്ക് നടന്ന വാക്കുകൾ, ഒറ്റ മുറി(വ്), ഒരേ പല മിടിപ്പുകൾ, എന്നിവയായിരുന്നു മറ്റു പുസ്തകങ്ങൾ.
രണ്ട് തവണ 'കെ.സി പിള്ള' സ്മാരക പുരസ്‌കാരം, ദർപ്പണം അവാർഡ്, പി.ടി അബ്ദുൽ റഹ്മാൻ സ്മാരക പുരസ്‌കാരം, ഇന്ത്യൻ അസോസിയേഷൻ ഷാർജ പുരസ്‌കാരം, ഗ്ലോബൽ മീഡിയ ഇവെന്റ്‌സ് ദുബായിയുടെ ഗോൾഡൻഅച്ചിവ്‌മെന്റ്അവാർഡ്, സൗദി രിസാല സ്റ്റഡി സർക്കിൾ പുരസ്‌കാരം തുടങ്ങിയനിരവധി പുരസ്‌കാരത്തിനും അർഹയായിട്ടുണ്ട്.
ആറാമത്തെ പുസ്തകം മാക്ബത്ത് പബ്ലിക്കേഷൻസ് ആണ് പുറത്തിറക്കുന്നത്. കൊല്ലം ജില്ലയിലെ കുരീപ്പള്ളി സ്വദേശിയായ സോഫിയ ഷാജഹാൻ ദമ്മാമിലെ ദാറുസ്സിഹാ മെഡിക്കൽ സെന്ററിലെ അഡ്മിൻ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തുവരികയാണ്. കുണ്ടറ സ്വദേശിയായ ഷാജഹാൻ ആണ് ഭർത്താവ്. ലോകകേരള സഭാംഗം കൂടിയായ സോഫിയയുടെ
വെള്ളിയാഴ്ച നടക്കുന്ന പുസ്തക പ്രകാശനത്തെ ആഘോഷകരമാക്കാനിരിക്കുകയാണ് സൗദി കിഴക്കൻ പ്രാവിശ്യയിലെ പ്രവാസികൾ. വാർത്താ സമ്മേളനത്തിൽ ആലിക്കുട്ടി ഒളവട്ടൂർ, മാലിക്ക് മക്ബൂൽ ആലുങ്ങൽ, സോഫിയ ഷാജഹാൻ, പ്രദീപ് കൊട്ടിയം, ബിജു കല്ലുമല, ജമാൽ വല്യാപ്പിള്ളി തുടങ്ങിയവർ സംബന്ധിച്ചു.
Adjust Story Font
16