സൗദിയിൽ നിന്നും പ്രവാസികളുടെ പണമയക്കൽ കുറഞ്ഞു
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.57 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്
ജിദ്ദ: സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സെപ്തംബറിനെ അപേക്ഷിച്ച് ഈ വർഷം സെപ്തംബറിൽ 12.57 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. എന്നാൽ സെപ്തബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം പണമയക്കലിൽ നേരിയ വർനവുണ്ടായി.
കഴിഞ്ഞ വർഷം സെപ്തംബറിൽ 11.33 ബില്യൺ റിയാലായിരുന്നു പ്രവാസികൾ നാട്ടിലേക്കയച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സെപ്തംബറിൽ ഇത് 9.91 ബില്യൺ റിയാലായി കുറഞ്ഞു. 12.57 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. പ്രതിമാസ അടിസ്ഥാനത്തിലുള്ള കണക്കനുസരിച്ച് കഴിഞ്ഞ സെപ്തംബറിനേക്കാൾ 8 ശതമാനം കൂടുതലാണ് കഴിഞ്ഞ മാസം നാട്ടിലേക്കയച്ച തുക. എന്നാൽ ഈ വർഷം മൂന്നാം പാദത്തിൽ, പ്രവാസികളുടെ മൊത്തം പണമയയ്ക്കലിൽ 10 ശതമാനം ഇടിവുണ്ടായി.
കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഏകദേശം 34.86 ബില്യൺ റിയാൽ പ്രവാസികൾ നാട്ടിലേക്കയച്ചിരുന്നു. എന്നാൽ ഈ വർഷം മൂന്നാം പാദത്തിൽ ഇത് 31.3 ബില്യൺ റിയാലായി കുറഞ്ഞു. കൂടാതെ കഴിഞ്ഞ വർഷത്തെ ആദ്യ 9 മാസങ്ങളിൽ ഏകദേശം 111.42 ബില്യൺ റിയാലായിരുന്നു പ്രാവിസകൾ നാട്ടിലേക്കയച്ചിരുന്നത്. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ ഇത് 93.22 ബില്യൺ റിയാലായി കുറഞ്ഞതായി വേൾഡ് ബാങ്കിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.
Adjust Story Font
16