ഹറം പള്ളിയിൽ വിപുലമായ ക്രമീകരണങ്ങൾ; ഇഅ്തികാഫിനും അനുമതി
കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ബാബ് അൽ സലാം എന്നീ കവാടങ്ങളാണ് ഉംറ തീർഥാടകർക്ക് ഹറമിലേക്ക് പ്രവേശിക്കുന്നതിനും തിരിച്ച് പോകുന്നതിനുമായി നിശ്ചയിച്ചിട്ടുള്ളത്.
വിശുദ്ധ റമദാനിൽ ഹറം പള്ളിയുടെ പരമാവധി ശേഷിയും വിശ്വാസികൾക്ക് അനുവദിക്കുവാനുള്ള ക്രമീകരണങ്ങളാണ് മക്കയിൽ നടന്ന് വരുന്നത്. ഉംറ തീർഥാടകർക്കും മറ്റ് ആരാധനകൾക്കെത്തുന്നവർക്കും പ്രത്യേകം സ്ഥാനങ്ങൾ നിർണ്ണയിച്ചിട്ടുണ്ട്. മതാഫ്, ഗ്രൗണ്ട് ഫ്ലോർ എന്നി സ്ഥലങ്ങളാണ് ത്വവാഫിനായി അനുവദിച്ചിട്ടുള്ളത്.
ത്വവാഫിന് ശേഷമുള്ള രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരങ്ങൾക്കായി മതാഫിൻ്റെ ബേസ്മെൻ്റ്, ഗ്രൗണ്ട് ഫ്ലോർ, ഒന്നാം നില എന്നീ സ്ഥലങ്ങളും ഉപയോഗിക്കാം. മൂന്നാമത് സൗദി വിപുലീകണ ഭാഗം, കിംഗ് ഫഹദ് വികസ പദ്ധതിയുടെ ഭാഗം എന്നിവക്ക് പുറമെ ഹറം പള്ളിയുടെ മുറ്റങ്ങളും മറ്റ് നമസ്കാരങ്ങൾക്കായി തുറന്ന് കൊടുക്കും. രണ്ട് വർഷത്തിന് ശേഷം ഇത്തവണ ഹറമിൽ ഇഅ്തികാഫിന് അനുമതി നൽകുമെന്നും ഇരുഹറം കാര്യലയം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് അറിയിച്ചു. വ്യവസ്ഥകൾക്ക് വിധേയമായാണ് ഇഅ്തികാഫിനുള്ള പെർമിറ്റുകൾ നൽകുക. ഹറം കാര്യവിഭാഗത്തിൻ്റെ വെബ് സൈറ്റ് വഴി പെർമിറ്റ് ലഭിക്കും.
കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ബാബ് അൽ സലാം എന്നീ കവാടങ്ങളാണ് ഉംറ തീർഥാടകർക്ക് ഹറമിലേക്ക് പ്രവേശിക്കുന്നതിനും തിരിച്ച് പോകുന്നതിനുമായി നിശ്ചയിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് മറ്റ് 144 കവാടങ്ങളും, അജ് യാദ് പാലം, ഷബേക്ക പാലം, മർവ പാലം എന്നിവയും ഉപയോഗിക്കാമെന്ന് ഹറം കാര്യാലയം അറിയിച്ചു.
Adjust Story Font
16