തനിക്കും കുടുംബത്തിനും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് മുഹമ്മദ് അല്‍ ഷമ്രി പുറപ്പെട്ടത് തന്റെ 'അവസാന യാത്ര'
സൗദി അറേബ്യയിലെ പ്രശസ്തനായ യൂട്യൂബറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായിരുന്നു മുഹമ്മദ് അല്‍ ഷമ്രി
റിയാദ്: ദൈവ കാരുണ്യത്തിന്റെ മഹത്വം അയവിറക്കുന്ന കഥകളും കവിതകളും ഉപദേശങ്ങളുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിറഞ്ഞുനിന്ന പ്രശസ്തനായ മുഹമ്മദ് ഗാനേം അല്‍ ഷമ്രിയുടെ മൃതദേഹം വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം റാഫ ഗവര്‍ണറേറ്റില്‍ വന്‍ജനാവലിയുടെ സാനിധ്യത്തില്‍ സംസ്‌കരിച്ചു.സൗദി അറേബ്യയിലെ പ്രശസ്തനായ യൂട്യൂബറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായിരുന്നു മുഹമ്മദ് അല്‍ ഷമ്രി.
ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം റാഫയില്‍നിന്ന് റിയാദിലേക്ക് പോകുന്നതിനിടെയാണ് ഷമ്രിയുടെ വാഹനം അപകടത്തില്‍ പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ, സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും സൈറ്റുകളിലും അല്‍ ഷമ്രിയുടെ വീഡിയോ ക്ലിപ്പുകളും കോട്ടിങ്ങുകളും അവസാന ചിത്രവുമെല്ലാം വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
അവസാന യാത്രയ്ക്ക് പുറപ്പെടുമ്പോള്‍, തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ തന്റെ ഫോളോവേഴ്‌സിനോട് ആവശ്യപ്പെടുന്ന വീഡിയോയാണ് എല്ലാവരും കൂടുതല്‍ പങ്കുവയ്ക്കുന്നത്. യാത്രയ്ക്കിടെ ഷമ്രിയുടെ കവിളില്‍ ചുംബിക്കുന്ന മകളുടെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ട്വിറ്ററിലും മറ്റു പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമെല്ലാം ഷമ്രിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി ജനക്കൂട്ടം ഒഴുകിയെത്തുന്നതിന്റെ വീഡിയോ ക്ലിപ്പുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.അഞ്ച് വയസ്സുള്ള മകള്‍ ഹല, ഏഴ് മാസം പ്രായമുള്ള കുഞ്ഞ് യൂസഫ് എന്നിവരും അപകടത്തില്‍പെട്ടു. ഷമ്രിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Adjust Story Font
16